പെട്ടിമുടിക്കും കൂട്ടിക്കലിനും കവളപ്പാറയ്ക്കും ശേഷം മറ്റൊരു ദുരന്തം കൂടെ കേരളക്കരയെ വിഴുങ്ങിയിരിക്കുന്നു. വയനാട് ദുരന്തത്തിന്റെ വിറയൽ മാറാതെ മലയാളികൾ പകച്ച് നിൽക്കുന്പോൾ നാടെങ്ങും സഹായഹസ്തവുമായി ആളുകളുടെ ഉള്ളൊഴുക്കാണ്.
വയനാട് ജനതയ്ക്ക് തങ്ങളെകൊണ്ടാവും വിധം സഹായം ചെയ്യാൻ സന്നദ്ധരാകുന്നവരുടെ കൂട്ടത്തിലേക്ക് കോട്ടയത്തെ ഒരു കൂട്ടം ബസ് തൊഴിലാളികളും പങ്കുചേരുകയാണ്.
ഈരാറ്റുപേട്ട – കാഞ്ഞിരപ്പളളി റൂട്ടിൽ ഓടുന്ന ബസുകൾ അവരുടെ ഇന്നത്തെ വരുമാനം വയനാട് ദുരന്തത്തിൽ അകപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് സമർപ്പിക്കുന്നു.അൽ അമീൻ, ആമീസ്,വെൽക്കം, ഗ്ലോബൽ, ഫാത്തിമ എന്നീ ബസുകൾ ആണ് ഈ ഉദ്യമത്തിൽ പങ്കാളികളാവുന്നത്.