കെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു; അപകടം ബസ് സ്റ്റോപ്പിൽവച്ച്

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റോ​പ്പി​ൽ ബ​സു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി ര​ണ്ട് സ്ത്രീ​ക​ൾ മ​രി​ച്ചു.​ആ​ളു​ക​ൾ ബ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ ബ​സ് പി​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

തും​കൂ​രി​ലെ ഗൊ​ര​വ​ന​ഹ​ള്ളി ക്ഷേ​ത്ര​ത്തി​ലേ​ക്ക് ബ​സ് കാ​ത്തു​നി​ന്ന ഷെ​ട്ടി​ഹ​ള്ളി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ആ​റം​ഗ സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. മ​റ്റ് നാ​ല് സ്ത്രീ​ക​ൾ അപകടത്തിൽ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു.

അ​പ​ക​ട​ത്തി​ന് ശേ​ഷം ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ തും​കു​രു പോ​ലീ​സ് കേ​സെ​ടു​ത്തു.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, ഗു​ജ​റാ​ത്തി​ലെ ഭാ​വ്‌​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ 11 പേ​ർ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ട്ര​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ച്ച് മ​രി​ക്കു​ക​യും 12 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ആ​ഗ്ര​യെ​യും ജ​യ്പൂ​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ പാ​ത 21-ൽ ​ഹ​ന്താ​ര​യ്ക്ക് സ​മീ​പം പു​ല​ർ​ച്ചെ 5:30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച​വ​രി​ൽ ആ​റ് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

 

 

 

 

Related posts

Leave a Comment