തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചേക്കും. നിലവിൽ മിനിമം ബസ് ചാർജ് എട്ടു രൂപയാണ്.
ഇത് 10 രൂപയാക്കാൻ സാധ്യതയേറി. ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ചാർജ് വർധന അടക്കമുള്ള കാര്യങ്ങളിൽ ഗതാഗത മന്ത്രി ആന്റണി രാജു അനുകൂല നിലപാടെടുത്തിരുന്നു.
ഈ മാസം പതിനെട്ടിനകം ചാർജ് വർധന അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകും. അതേസമയം വിദ്യാർഥികളുടെ യാത്രാ നിരക്കും വർധിക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തിയശേഷം തീരുമാനമുണ്ടാകും.
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽനിന്ന് ഒരു രൂപയായി വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.