തിരുവനന്തപുരം: സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാലാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മടവൂരിലാണ് സംഭവം. മടവൂർ ഗവ. എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്.
ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിടെ കാലുവഴുതി വീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൃഷ്ണേന്ദുവിനെ ഇറക്കി സ്കൂൾ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.