ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ കേരളം ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് വന്പൻ പ്രഖ്യാപനങ്ങൾ.
കേരളത്തിന് ദേശീയപാത വികസനം, കൊച്ചി മെട്രോ രണ്ടാംഘട്ട വിപുലീകരണം ഉൾപ്പെടെ വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. സ്വകാര്യ, വാണിജ്യവാഹനങ്ങളുടെ ഉപയോഗത്തിന് പരിധി പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങൾ 20 വർഷവും വാണിജ്യ വാഹനങ്ങൾ 15 വർഷവും ഉപയോഗിക്കാം.
പ്രധാന പ്രഖ്യാപനങ്ങൾ:
* കേരളത്തിന്റെ ദേശീയപാതയ്ക്ക് 65,000കോടി
* 1,100 കിലോമീറ്റർ ദേശീയ പാത വികസനം
* തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് വന്പൻ പ്രഖ്യാപനങ്ങൾ
* കേരളത്തിനു പുറമേ, ആസാമിനും പശ്ചിമ ബംഗാളിനും തമിഴ്നാടിനും സഹായം
* 95,000കോടി ബംഗാളിന്
* 1.03ലക്ഷം കോടി തമിഴ്നാടിന്
* 600 കോടിയുടെ മുംബൈ-കന്യാകുമാരി പാത
* ചെന്നൈ മെട്രോയ്ക്ക് 65,000കോടി
* കൊച്ചി മെട്രോയ്ക്ക് 1967 കോടി
* കൊച്ചി മെട്രോ 11.5 കിലോമീറ്റർ നീട്ടും
* കൂടുതൽ വാക്സീനുകൾ ഉത്പാദിപ്പിക്കും
* രണ്ട് വാക്സിനുകൾക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും
* ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ട വാക്സിനും
* ലോകത്തെ നൂറോളം രാജ്യങ്ങൾക്ക് ആവശ്യമായ വാക്സിനും ഇവിടെ തന്നെ ഉത്പാദിപ്പിക്കും
* രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കും
* 15 എമർജൻസി ഹെൽത്ത് സെന്ററുകൾ സ്ഥാപിക്കും
* നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിനെ കൂടുതൽ ശക്തമാക്കും
* ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപം കൊണ്ടു വരും
* 27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജ് പ്രഖ്യാപിച്ചു.
* കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികൾ തുടരും
* പോഷണ പദ്ധതിയായി മിഷൻ പോഷൺ 2.0 നടപ്പാക്കും
* ഇൻഷ്വറൻസ് മേഖലയിൽ വിദേശനിക്ഷേപം 74ശതമാനം വരെ, 45 ആണ് നിലവിലെ പരിധി
* ജൽജീവൻ മിഷന് 2.87ലക്ഷം കോടി
* മുംബൈ-കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് 600കോടി
* പിഎൽഐ സ്കീമിന് 1.97ലക്ഷം കോടി
* സിറ്റി ഗ്യാസ് പദ്ധതിയിൽ 100 ജില്ലകളെ കൂടി ഉൾപ്പടുത്തും
* ഉജ്വല പദ്ധതിയിൽ ഒരു കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും.
* സൗജന്യ എൽപിജി വിതരണം വർധിപ്പിക്കും
* രാജ്യത്ത് മാലിന്യ സംസ്കരണത്തിനും മലിനീകരണം തടയാനും കൂടുതൽ പദ്ധതികൾ
* 1,10,5000കോടി രൂപയുടെ വിഹിതം റെയിൽവേയ്ക്ക്
* പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റഴിച്ച് 1.75ലക്ഷം കോടി സമാഹരിക്കും
* രണ്ടു പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കും
* എൽഐസി പൊതു ഒാഹരി വിൽപ്പന നടത്തും
* കിട്ടാക്കടം പരിഹരിക്കാൻ ബാങ്കുകൾക്ക് 20,000കോടി
* താങ്ങുവിലയ്ക്ക് 1.72ലക്ഷം കോടി
* കാർഷിക വായ്പകൾ വർധിപ്പിക്കും.
* 16,50ലക്ഷം കോടിയുടെ കാർഷിക വായ്പ ലക്ഷ്യം
* തുറമുഖ വികസനത്തിന് കൂടുതൽ സ്വകാര്യവത്കരണം
* എയർ ഇന്ത്യ 2020ഒാടെ സ്വകാര്യ വത്കരിക്കും