വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ജോർജ് ബുഷ് സീനിയറിനെതിരെ പരാതിയുമായി ഒരു വനിത കൂടി രംഗത്ത്. 2003ൽ ബുഷ് സീനിയറിന്റെ ഒപ്പമെടുത്ത ചിത്രമടക്കം റോസലിൻ കോറിഗൻ എന്ന സ്ത്രീയാണ് ആരോപണമുന്നയിച്ചത്. കൗമാരപ്രായത്തിൽ ബുഷിനൊപ്പം ഫോട്ടോയെടുക്കാൻ നോക്കിയപ്പോഴാണ് മോശം അനുഭവമുണ്ടായതെന്നാണ് ആരോപണം.
2003ൽ ടെക്സസിൽ സിഐഎ ഓഫീസർമാരുടെ യോഗത്തിനിടെ ബുഷ് സീനിയറിനൊപ്പം താനും അമ്മയും ഫോട്ടോ എടുത്തിരുന്നു. അന്ന് 16 വയസുണ്ടായിരുന്ന തന്റെ ശരീരത്തിൽ മോശമായി സ്പർശിച്ച് ബുഷ് സീനിയർ കോമഡി പറയുകയായിരുന്നു. വലിയ നടുക്കമാണ് അന്നുണ്ടായതെന്ന് റോസലിൻ വെളിപ്പെടുത്തി.
ബുഷ് സീനിയറിനെതിരെ പരാതിയുമായി രംഗത്തെത്തുന്ന ആറാമത്തെ സ്ത്രീയാണ് റോസലിൻ. 2014ൽ ബുഷ് തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് നടി ഹേതർ ലിൻഡാണ് ആദ്യം പരാതിയുന്നയിച്ചത്.