കോഴിക്കോട്: ഏഴ് മാസം ഗര്‍ഭിണിയായ യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. വടകര ഇരിങ്ങലില്‍ ബസില്‍നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയും ഗര്‍ഭിണിയായ യുവതി റോഡിലേക്ക് വീഴുകയുമായിരുന്നു.
കോഴിക്കോടുനിന്ന് ഇരിങ്ങലിലേക്ക് പോവുകയായിരുന്ന ഇരിങ്ങല്‍ എരഞ്ഞാറ്റില്‍ സ്വദേശി ദിവ്യ(26)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു സംഭവം.
കോഴിക്കോടുനിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന ഡിടിഎസ് ഫോര്‍ ബസാണ് അപകടം വരുത്തിയത്. എന്നാല്‍ ഗര്‍ഭിണി വീഴുന്നത് ജീവനക്കാര്‍ കണ്ടിട്ടും സ്വകാര്യ ബസ് നിര്‍ത്താതെ പോകുകയായിരുന്നു. ഭര്‍ത്താവ് ഷിജിത്തും ബസിലുണ്ടായിരുന്നു.
ബസ് സ്റ്റോപ്പിലുണ്ടായിരുന്നവരുടെ സഹായത്തോടെ ദിവ്യയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ഇന്ന് സ്കാനിംഗിനായി എത്താന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പയ്യോളിപോലീസില് പരാതി നല്‍കിയതായി ബന്ധുക്കള്‍ അറയിച്ചു.