കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് ആദായനികുതി വകുപ്പുമായി സഹകരിച്ചു റീട്ടെയിൽ ഇടപാടുകാർക്കായി ഇന്റർനെറ്റ് ബാങ്കിംഗ് വഴിയുള്ള ഓണ്‍ലൈൻ ഇ-ഫയലിംഗ് സംവിധാനം അവതരിപ്പിച്ചു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ സൈബർനെറ്റ് വഴി ഇടപാടുകാർക്കു നികുതി അടയ്ക്കൽ, ഇ-വെരിഫിക്കേഷൻ, ടിഡിഎസ് സർട്ടിഫിക്കറ്റ് (ഫോം 26 എ.എസ്) ഡൗണ്‍ലോഡ് തുടങ്ങിയ സൗകര്യങ്ങൾ “ടാക്സ് സെന്റർ’ എന്ന മെനുവിനു കീഴിൽ ലഭ്യമാണെന്നു ബാങ്കിന്റെ സീനിയർ ജനറൽ മാനേജർ (ടെക്നോളജി ആൻഡ് മാർക്കറ്റിംഗ്) ടി.ജി.റാഫേൽ പറഞ്ഞു.
സുരക്ഷിതമായ ഇടപാടുകൾക്കായി ആദായനികുതി വകുപ്പ് നടപ്പിലാക്കിയ പുതിയ ഇ-ഫയലിംഗ് വോൾട്ട് സംവിധാനവും സൗത്ത് ഇന്ത്യൻ ബാങ്കിൽ ലഭ്യമാണ്.