മുംബൈ: മോദി സർക്കാരിന്റെ മൂന്നാം വാർഷികം ആവേശകരമാക്കാൻ ഓഹരിവിപണിയും ഉത്സാഹിച്ചു. സെൻസെക്സ് ചരിത്രത്തിലാദ്യമായി 31,000 പോയിന്റിനു മുകളിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 9600 കടന്നു വ്യാപാരം നടന്നെങ്കിലും ക്ലോസിംഗ് അല്പം താഴെയായിരുന്നു.
സെൻസെക്സ് 278.21 പോയിന്റ് കയറി 31028.21 ൽ ക്ലോസ് ചെയ്തു. ഇടയ്ക്ക് 31074.07 വരെ കയറിയതാണ്. നിഫ്റ്റി 85.35 പോയിന്റ് കയറി 9595.1 ൽ ക്ലോസ് ചെയ്തു.
തലേരാത്രി അമേരിക്കയിലെ നാസ്ഡാകും എസ്ആൻഡ്പി 500 ഉം റിക്കാർഡ് ഉയരങ്ങളിലെത്തിയതിന്റെ ആവേശവും വിപണിയിൽ കണ്ടു.
മാരുതി സുസുകി 7063 രൂപയിലെത്തി റിക്കാർഡ് കുറിച്ചു. ടാറ്റാ സ്റ്റീൽ, ഭെൽ, അദാനി പോർട്സ്, ഐടിസി, ടാറ്റാ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഹിൻഡാൽകോ തുടങ്ങിയവയും നല്ല നേട്ടമുണ്ടാക്കി.സിപ്ല, സൺ ഫാർമ തുടങ്ങിയ ഔഷധക്കന്പനികളും എണ്ണക്കന്പനികളും ക്ഷീണത്തിലായി