വളര്‍ച്ചാപ്പേടി: കമ്പോളങ്ങള്‍ താഴേക്ക്

Bis-valarchaഇടിഞ്ഞു. വളര്‍ച്ച കുറയുമെന്ന പേടി കമ്പോളങ്ങളെ സാരമായി ബാധിച്ചു. സെന്‍സെക്‌സ് 514.19 പോയിന്റും നിഫ്റ്റി 187.85 പോയിന്റും ഇടിഞ്ഞു.

ഉയര്‍ന്ന തുകകളുടെ കറന്‍സികള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നു ള്ള ജ്വല്ലറി, നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയുടെ നഷ്ടം ഇന്നലെയും തുടര്‍ന്നു. ബാങ്കുകളിലേക്കുള്ള വരവ് ഉയര്‍ത്തി. ഇത് ബാങ്കുകളുടെ മാര്‍ക്കറ്റ് വാല്യു പ്രതീക്ഷിച്ചതിലും ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. അതേസമയം, പ്രതിസന്ധിയിലായ ബാങ്കുകളുമുണ്ട്. കറന്‍സികള്‍ പിന്‍വലിച്ചതിനാലുള്ള പ്രതിസന്ധി ചെറിയ കാലയളവിലേക്കാണെന്നും ദീര്‍ഘനാളത്തേക്ക് വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നും ഇപ്പോഴുള്ള തളര്‍ച്ച പിന്നീട് കുതിപ്പിലേക്കു മാറുമെന്നും വിലയിരുത്തലുകളുണ്ട്.

ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ ഇന്നലെയും താഴേക്കു പോയി. അമേരിക്കന്‍ കറന്‍സി 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കു കയറിയത് നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. ഡിസംബറില്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന വാദങ്ങള്‍ക്ക് ഡോളറിന്റെ കുതിപ്പ് ശക്തി പകര്‍ന്നു.

ഫോറെക്‌സ് മാര്‍ക്കറ്റില്‍ പ്രതീക്ഷിച്ചതുപോലെതന്നെ രൂപ വീണ്ടും താണു. ഡോളറിന്റെ വിനിമയനിരക്ക് 46 പൈസ വര്‍ധിച്ച് 67.71 രൂപയായി.അമേരിക്കന്‍ കറന്‍സിക്കെതിരേ അഞ്ചു മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രൂപയ്ക്കു നേരിടേണ്ടിവന്നത്.
മൊത്തവിലസൂചിക ഒക്ടോബ റില്‍ അല്പം താണു. സെപ്റ്റംബറില്‍ 3.57 ശതമാനമായിരുന്ന ഉയര്‍ച്ച ഒക്ടോബറില്‍ 3.39 ശതമാനമായി കുറഞ്ഞു. നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ മൊത്തവില. വിപണിയിലെ ഇടിവിന് മൊത്തവിലയും കാരണമായി. ചില്ലറവില ആധാരമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്നുണ്ട്.

Related posts