ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ മാറ്റി നിശ്ചയിച്ചേക്കും. കറന്‍സി റദ്ദാക്കലിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. എക്സൈസിനും കസ്റ്റംസിനുമായുള്ള കേന്ദ്ര ബോര്‍ഡിന്റെ (സിബിഇസി) ചെയര്മാന് നജീബ് ഷായാണ് ഇതു സൂചിപ്പിച്ചത്. നേരത്തേ ധനമന്ത്രിമാരുടെ കൗണ്‍സില്‍ ധാരണയിലായ നിരക്കുകള്‍ മാറ്റുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യവസായ സംഘടനയായ അസോചം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാ.
നികുതി ദാതാക്കളെ ആരു നിയന്ത്രിക്കണം എന്ന വിഷയത്തില്‍ സംസ്ഥാനങ്ങളുടെ വാദം സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒന്നരക്കോടി രൂപയില്‍ താഴെ വാര്‍ഷിക ടേണോവര്‍ ഉള്ള എല്ലാവരുടെയും മേല്‍ സംസ്ഥാനങ്ങള്‍ക്കു മാത്രം അധികാരം വേണമെന്നാണു സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. ഒന്നരക്കോടിയില്‍ താഴെയുള്ള ഉത്പന്ന വ്യപാരികളെ സംസ്ഥാനങ്ങള്‍, സേവനദാതാക്കളെ കേന്ദ്രം, ആ തുകയ്ക്കു മുകളില്‍ ഉഭയനിയന്ത്രണം എന്നതാണു കേന്ദ്രനിര്‍ദേശം.
അടുത്ത ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ധനമന്ത്രിമാരുടെ ജിഎസ്ടി കൗണ്‍സില്‍ ചേരുന്നുണ്ട്. അപ്പോള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നു ഷാ പറഞ്ഞു.