ബിസിനസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍.
എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപം പാലച്ചുവട് എംഐആര്‍ ഫ്ലാറ്റില്‍ താമസിക്കുന്ന ഷിജിമോളാണ് അറസ്റ്റിലായത്. വരാപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയാണ് ഷിജി.
ഒരു സുഹൃത്താണ് മലപ്പുറം സ്വദേശിയായ വ്യവസായിക്ക് ഷിജിയെ പരിചയപ്പെടുത്തിക്കൊടുത്തത്.
തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ശേഷം കഴിഞ്ഞ സെപ്റ്റംബറില്‍ ഷിജിയുടെ ഫ്‌ളാറ്റിലെത്തിയ ബിസിനസുകാരനെ ശീതളപാനീയത്തില്‍ ലഹരി ചേര്‍ത്തു മയക്കിക്കിടത്തി നഗ്ന ചിത്രങ്ങളും വിഡിയോകളും എടുത്തു കെണിയില്‍പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇവ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഷിജി പണം ആവശ്യപ്പെട്ടു. വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ഷിജി തട്ടി.
വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണി തുടര്‍ന്നപ്പോഴാണ് ബിസിനസുകാരന്‍ പോലീസിനെ സമീപിച്ചത്.
ആറു വര്‍ഷം മുന്‍പു സുഹൃത്തിനൊപ്പം എറണാകുളത്തു എത്തിയപ്പോഴാണ് സുഹൃത്തിന്റെ പരിചയക്കാരിയെന്ന നിലയില്‍ ബിസിനസുകാരന്‍ ഷിജിയുടെ ഫ്ളാറ്റില്‍ പോയത്.
പിന്നീടു ഷിജി ഇടയ്ക്കിടെ ബിസിനസുകാരനെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഫോണിലൂടെ ക്ഷണിച്ചതനുസരിച്ചാണു കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്ളാറ്റിലെത്തിയത്. ഇ
വിടെ നിന്നു മടങ്ങി രണ്ടു ദിവസത്തിനു ശേഷമാണ് ഷിജി ബിസിനസുകാരനെ വിളിച്ചു തന്റെ കൈവശം നഗ്നദൃശ്യങ്ങളടങ്ങിയ വീഡിയോ ഉണ്ടെന്ന് അറിയിച്ചത്. തുടര്‍ന്നായിരുന്നു പണംതട്ടല്‍.