തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സുമായി ബന്ധപ്പെടുത്തിയുള്ള വായ്പാ നിരക്കുകൾ പരിഷ്കരിച്ചു. നാളെ മുതൽ വിതരണം ചെയ്യുപ്പെടുന്നതോ പുതുക്കപ്പെടുന്നതോ ആയ എല്ലാ വായ്പകൾക്കും ഇതു ബാധകമായിരിക്കും.
ഓവർനൈറ്റ് മുതൽ ഒരു വർഷം വരെ വിവിധ കാലയളവുകൾക്കു ബാധകമാക്കുന്ന എംസിഎൽആർ ചുവടെ ചേർക്കുന്നു. ഓവർനൈറ്റ് 7.95 ശതമാനം, ഒരു മാസം 8.15 ശതമാനം, മൂന്നു മാസം 8.25 ശതമാനം, ആറു മാസം 8.40 ശതമാനം, ഒരു വർഷം 8.55 ശതമാനം.