തൃശൂർ: കോവിഡ് വ്യാപനം തടയാനെന്ന പേരിൽ ബസുകളിൽ നിന്നുകൊണ്ടുള്ള യാത്രയ്ക്കു വിലക്ക് ഏർപ്പെടുത്തിയതോടെ ബസ് സർവീസുകൾ നഷ്ടത്തിലായെന്ന് ബസുടമകൾ.
ബസ് സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ മിക്ക ബസുകളും സർവീസ് നിർത്തിവയ്ക്കുകയാണ്.
വിദ്യാർഥികൾക്കു പരീക്ഷ നടക്കുന്ന ഈ അവസരത്തിൽ ബസുകളിൽ കയറാവുന്ന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് യാത്രക്കാർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്.
ബസുകൾ സർവീസ് തുടരാൻ സർക്കാർ സാന്പത്തിക സഹായം നൽകണമെന്ന് തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാറും ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവനും ആവശ്യപ്പെട്ടു.
ഈ മാസത്തെ നികുതി ഒഴിവാക്കണമെന്നും ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.