നാദാപുരം:സമയക്രമത്തെ ചൊല്ലി മത്സരഓട്ടം നടത്തിയ സ്വകാര്യ ബസുകള്‍ക്ക് ഹോം ഗാര്‍ഡ് താക്കീത് നല്കി . യാത്രക്കാരെ സ്റ്റാന്‍ഡില്‍ ഇറക്കിവിട്ട് കണ്ടക്ടര്‍ ട്രിപ്പ് അവസാനിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 6.15 ഓടെ നാദാപുരം ബസ്സ്റ്റാന്‍ഡിലാണ് സംഭവം.തൊട്ടില് പാലത്ത് നിന്ന് വടകരയിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് സമയക്രമത്തെ ചൊല്ലി മത്സരഓട്ടം നടത്തിയത്.
നാദാപുരം സ്റ്റാന്‍ഡിലും തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് പ്രശ്നത്തിലിടപെടുകയും ഇരു ബസുകളിലെയും ഡ്രൈവര്‍മാരോട് ഇന്ന് രാവിലെ സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ കെ എല്‍ 18 എഫ് 117 കൂടല്‍ ബസ് വടകരയിലേക്ക് പോകില്ലെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരോട് പറയുകയും സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുകയും ആയിരുന്നു.
ബസിലെ സ്ത്രീകളും,കുട്ടികളുമടങ്ങുന്ന 30 പേര് മറ്റ് ബസുകളില്‍ യാത്ര തുടര്‍ന്നു. നാദാപുരം,കുറ്റ്യാടി,തൊട്ടില്‍പാലം റൂട്ടില്‍ സമയക്രമം പാലിക്കാതെയും പെര്‍മ്മിറ്റിന് വിരുദ്ധമായും സര്‍വീസ് നടത്തുന്ന ബസുകള്‍ നിരവധിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.