യാത്രക്കാരില്ല, ബസുകള്‍ വീണ്ടും ഷെഡിലേക്ക്..! സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ അവസാനിപ്പിച്ചു തുടങ്ങി; യാത്രാക്ലേശം രൂക്ഷമായി

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ചു​രു​ക്കം ചി​ല സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്രം. ബ​സി​ൽ ക​യ​റു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ വ​ൻ​തു​ക ന​ഷ്്ടം സ​ഹി​ച്ചു ബ​സു​ക​ൾ​ക്കു സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് പ​ല​രും സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച​ത്.

സ്വ​കാ​ര്യ ബ​സു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു കു​റ​ച്ചു യാ​ത്ര​ക്കാ​രു​മാ​യി നി​യ​ന്ത്ര​ങ്ങ​ളോ​ടെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​പ്പോ​ൾ ബ​സു​ക​ളി​ൽ ക​യ​റി​യി​രു​ന്ന യാ​ത്ര​ക്കാ​ർ പോ​ലും ഇ​പ്പോ​ൾ ക​യ​റു​ന്നി​ല്ല. ആ​ളു​ക​ൾ​ക്കു കോ​വി​ഡ് ഭീ​തി​യു​ള്ള​തി​നാ​ൽ എ​ല്ലാ സീ​റ്റു​ക​ളി​ലും ഇ​രു​ന്നു കൊ​ണ്ടു യാ​ത്ര ചെ​യ്യാ​ൻ യാ​ത്ര​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല.

അ​പ​രി​ചി​ത​ർ​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​തി​നോ​ട് പ​ല​ർ​ക്കും യോ​ജി​പ്പി​ല്ലെ​ന്നും ബ​സ് ഓ​പ്പ​റേ​റ്റ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്നു. സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യി​ട്ടും 30 ശ​ത​മാ​നം ബ​സു​ക​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ക്കി​യ​ത്.

ദി​വ​സ​ത്തി​ൽ ഒ​രു സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്പോ​ൾ ഡീ​സ​ലി​ന്‍റെ ടാ​ക്സ് ഇ​ന​ത്തി​ൽ മാ​ത്രം സം​സ്ഥാ​ന സ​ർ​ക്കാ​രി​നു 1,000 രൂ​പ​യോ​ളം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലെ 1,050 സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഇ​ന്ന​ലെ നി​ര​ത്തി​ലി​റ​ങ്ങി​യ​തു 45 സ്വ​കാ​ര്യ​ബ​സു​ക​ളാ​ണ്.

സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങാ​ത്ത​തോ​ടെ യാ​ത്ര ക്ലേ​ശം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​തും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്നും രാ​വി​ലെ മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത് 50 സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്രം.

സം​സ്ഥാ​ന​ത്തെ മ​റ്റു ജി​ല്ല​ക​ളി​ലെ സാ​ഹ​ച​ര്യ​വും വ്യ​ത്യ​സ്ത​മ​ല്ല. സ്വകാര്യ ബസുകൾ ഭൂരിഭാഗവും സർവീസ് നിർത്തിവച്ചതോടെ യാത്രാ ക്ലേശം രൂക്ഷമായി.

Related posts

Leave a Comment