ലോക്ഡൗണ്‍ തീര്‍ന്നാലും സ്വകാര്യബസുകള്‍ ഒരു വര്‍ഷത്തേക്ക് ഓടില്ല; പുതിയ തീരുമാനവുമായി ബസുടമകള്‍; അരലക്ഷത്തിലധികം തൊഴിലാളികളും അവരുടെ കുടുംബങ്ങളും ദുരിതത്തിലാകും…

സ്വ​ന്തം ലേ​ഖ​ക​ന്‍

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും സ്വ​കാ​ര്യ ബ​സു​ക​ള്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ഓ​ടി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​വു​മാ​യി ബ​സു​ട​മ​ക​ള്‍.

ക​ന​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ച് ബ​സ് സ​ര്‍​വീ​സ് ന​ട​ത്തു​ക അ​സാ​ധ്യ​മാ​ണ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബ​സു​ട​മ​ക​ള്‍ ബ​സു​ക​ള്‍ ഒ​രു വ​ര്‍​ഷം ഓ​ടി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഒ​രു സീ​റ്റി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മെ​ന്ന നി​ബ​ന്ധ​ന ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തൊ​ണ്ണൂ​റ് ശ​ത​മാ​നം ഉ​ട​മ​ക​ളും ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി.

പ്ര​ശ്‌​നം ഗൗ​ര​വ​മു​ള്ള​തെ​ങ്കി​ലും ഉ​ട​മ​ക​ള്‍ തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന് പി​ന്മാ​റു​മെ​ന്ന് ക​രു​തു​ന്ന​താ​യി ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള 12,600 സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചി​ട്ട് ഒ​രു​മാ​സ​മാ​കു​ന്നു. ഇ​തി​ല്‍ 12,000 ബ​സു​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ തീ​ര്‍​ന്നാ​ലും സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ സൂ​ച​ന.

അ​ര​ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ദു​രി​ത​ത്തി​ലാ​കു​മെ​ന്ന​തി​ന​പ്പു​റം യാ​ത്ര​ക്കാ​രും ബ​സു​ക​ള്‍ ഓ​ടാ​താ​കു​ന്ന​തോ​ടെ ക​ഷ്ട​പ്പാ​ടി​ലാ​കും.

ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത സ​ഹി​ച്ച് ഒ​രു ത​ര​ത്തി​ലും സ​ര്‍​വീ​സ് ന​ട​ത്താ​നാ​കി​ല്ലെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. ഒ​രു ബ​സി​ല്‍ പ​തി​ന​ഞ്ചോ​ളം യാ​ത്ര​ക്കാ​രെ മാ​ത്രം ക​യ​റ്റി സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ പ​റ്റി​ല്ലെ​ന്നും ഉ​ട​മ​ക​ള്‍ വ്യ​ക്ത​മാ​ക്കി.

ഇ​തി​നു പു​റ​മേ കു​റ​ഞ്ഞ​ത് ര​ണ്ടു​മാ​സ​മെ​ങ്കി​ലും സ​ര്‍​വീ​സ് ന​ട​ത്താ​തി​രു​ന്നെ​ങ്കി​ലേ ഇ​ന്‍​ഷ്വ​റ​ന്‍​സി​ലും നി​കു​തി​യി​ലും ഇ​ള​വു ല​ഭി​ക്കൂ എ​ന്ന​തും സ്‌​റ്റോ​പ്പേ​ജി​ന് അ​പേ​ക്ഷ ന​ല്‍​കാ​ന്‍ കാ​ര​ണ​മാ​ണ്.

മേ​യ് മൂ​ന്നി​ന് ലോ​ക്ക്ഡൗ​ണ്‍ തീ​ര്‍​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ വ​ന്നാ​ലും ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​മാ​ണ് ഭൂ​രി​ഭാ​ഗം ഉ​ട​മ​ക​ളും കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment