പൊൻകുന്നം: ദേശീയപാതയിൽ നിന്നു പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നതിനായി ഓടയ്ക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ ഇളകി അപകടാവസ്ഥയിൽ.
ഇളകിയ സ്ലാബുകൾ എത്രയും വേഗം ഉറപ്പിച്ച് ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യം ശക്തമായി. ദിനംപ്രതി നൂറുകണക്കിന് സ്വകാര്യ-കെഎസ്ആർടിസി ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡാണിത്. സ്ലാബുകൾ ഇളകി മാറിക്കിടക്കുന്നത് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.