ഒരു വ്യക്തിക്ക് എട്ട് മണിക്കൂർ ഉറക്കം നിർബന്ധമായും ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ തുടർച്ചയായി മൂന്ന് ആഴ്ച്ച കിടന്നുറങ്ങിയ ഒരു യുവതിയാണ് നവമാധ്യമങ്ങളിൽ അമ്പരപ്പുളവാക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള 21 വയസുകാരിയായ ഇവരുടെ പേര് റോഡാ റോഡ്റിഗസ് ഡയസ് എന്നാണ്.
സ്ലീപിംഗ് ബ്യൂട്ടി സിൻഡ്രോം എന്ന അസുഖം കാരണമാണ് ഇവർ ഇത്രെയും സമയം കിടന്നുറങ്ങുന്നത്. ഈ രോഗമുള്ളവർ തുടർച്ചയായി 22 മണിക്കൂർ വരെ ഉറങ്ങുവാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉറങ്ങിപ്പോയതു കാരണം പരീക്ഷ എഴുതുവാൻ പോലും ഇവർക്കു സാധിച്ചിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവരിൽ രോഗം സ്ഥിരീകരിച്ചത്.
എന്റെ അവസ്ഥ അറിയാതെ പലരും എന്നെ മടിച്ചി എന്ന് വിളിക്കാറുണ്ട്. അത് വളരെ വലിയ രീതിയിലാണ് എന്നെ വേദനിപ്പിക്കുന്നത്. ഈ ജീവിതം മുഴുവൻ രോഗത്തിന് വിട്ടുകൊടുക്കുവാൻ എനിക്ക് ആഗ്രഹമില്ല. ഞാൻ വെറും നിസഹായ ആണ്. റോഡാ പറഞ്ഞു.