കൊച്ചി: നാടക അക്കാദമി മിമിക്രിയെ കലയായി അഗീകരിക്കാത്തതിനാല് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ അംഗീകാരങ്ങളോ ലഭിക്കുന്നില്ലെന്ന പരാതിയുമായി മിമിക്രി കലാകരന്മാര്.
ചിലരുടെ ബോധപൂര്‍വമായ ശ്രമം കാരണം മിമിക്രിയെ അക്കാഡമിയില്‍ നിന്നും പുറന്തള്ളുകയാണെന്നും ഇതുമൂലം യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത കലാകാരന്മാര് ദുരിതത്തിലാണെന്നും മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് (മാ) ഭാരവാഹികള്‍ വ്യക്തമാക്കി.
കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സ്റ്റേജ് പരിപാടികള്‍ ലഭിക്കാത്ത അവസ്ഥയാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പരിപാടികള്‍ അധികമായി ലഭിക്കുന്ന സമയങ്ങളില്‍ തൊഴില്‍ നഷ്ടമുണ്ടാകുന്നത്.
2018,19 വര്‍ഷങ്ങളില്‍ പ്രളയം പ്രതികൂലമായപ്പോള്‍ ഇക്കുറി കോവിഡ് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.
മറ്റ് തൊഴില്‍ മേഖലകളില്‍ വൈദഗ്ധ്യമില്ലാത്തത് മൂലം അവ ചെയ്യാനാകാത്ത അവസ്ഥയിലാണ് ഭൂരിഭാഗം മിമിക്രി കലാകാരന്മാരും.
നിലവിലെ പ്രതികൂല സാഹചര്യത്തില്‍ മിമിക്രി കലാകാരന്മാര്ക്ക് ഇന്‍ഷുറന്‍സോ, സാമ്പത്തിക സഹായമോ ഏര്‍പ്പെടുത്തുക. സര്‍ക്കാര്‍ ആനുകൂല്യത്തോടെ വായ്പ്പാ സൗകര്യം.
ഓഡിറ്റോറിയങ്ങളില്‍ സര്‍ക്കാര്‍ പറയുന്ന അളവില്‍ ആളുകളെ കയറ്റി ചെറിയ പരിപാടികള്‍ അവതരിപ്പിക്കാനുള്ള അനുവാദം നല്‍കുക.
ദൂരദര്‍ശനില്‍ ഒരു പരിപാടി അവതരിപ്പിക്കാനുള്ള സമയം അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വയ്ക്കുന്നത്. അതോടൊപ്പം ആഘോഷങ്ങളില്ലാതെ ഉത്സവം നടത്താം എന്ന ദേവസ്വംബോര്‍ഡിന്റെ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നും കലാകാരന്മാര് ആവശ്യപ്പെടുന്നു.