സ്വാ​ത​ന്ത്ര്യം, ജ​നാ​ധി​പ​ത്യം, സോ​ഷ്യ​ലി​സം ; താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ പി​രി​ച്ചു​വി​ട്ട​തി​നെ​തി​രേ ചാ​ണ്ടി ഉ​മ്മ​ന്‍

 

കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യെ പു​ക​ഴ്ത്തി​പ്പ​റ​ഞ്ഞ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ ജോ​ലി​യി​ല്‍​നി​ന്ന് പി​രി​ച്ചു​വി​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍.

സ്വാ​ത​ന്ത്ര്യം, ജ​നാ​ധി​പ​ത്യം, സോ​ഷ്യ​ലി​സം എ​ന്നൊ​ക്കെ പ​റ​യു​ന്ന​വ​രാ​ണോ ഇ​തൊ​ക്കെ ചെ​യ്യു​ന്ന​തെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ ചോ​ദി​ച്ചു.

ഉ​മ്മ​ന്‍ ചാ​ണ്ടി ത​നി​ക്ക് വേ​ണ്ടി ചെ​യ്ത സ​ഹാ​യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് അ​വ​ര്‍ പ​റ​ഞ്ഞ​ത്. അ​തി​ന്‍റെ പേ​രി​ല്‍ അ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ഇ​വി​ടെ സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​യെ​ന്ന​തി​ന്‍റെ തെ​ളി​വ​ല്ലേ ഇ​ത്. ത​ങ്ങ​ള്‍​ക്കി​ഷ്ട​മി​ല്ലാ​ത്ത കാ​ര്യം ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ ത​ങ്ങ​ളു​ടെ അധികാരപ​രി​ധി​യി​ലു​ള്ള​ ആളാണെങ്കിൽ അവരെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ പി.​ഒ.​സ​തി​യ​മ്മ​യ്ക്കാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ക്കു​റി​ച്ച് ന​ല്ല​ത് പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ജോ​ലി ന​ഷ്ട​മാ​യ​ത്. പു​തു​പ്പ​ള്ളി ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു സ​തി​യ​മ്മ​യു​ടെ പ്ര​തി​ക​ര​ണം.

ഞാ​യ​റാ​ഴ്ച ചാ​ന​ലി​ല്‍ ഇ​ത് സം​പ്രേ​ക്ഷ​ണം ചെ​യ്ത​തി​ന് പി​ന്നാ​ലെ ജോ​ലി​ക്ക് ​ക​യ​റേ​ണ്ടെ​ന്ന അ​റി​യി​പ്പ് ല​ഭി​ച്ചു. 15 വ​ര്‍​ഷ​മാ​യി ചെ​യ്തു​വ​ന്ന ജോ​ലി​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് സ​തി​യ​മ്മ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment