കൊച്ചി: ശക്തമായ മഴ തുടരുന്ന എറണാകുളം മണ്ഡലത്തിൽ പോളിംഗ് 20.72 ശതമാനം. ഉച്ചയ്ക്ക് ഒന്ന വരെയുള്ള കണക്കുകൾ പ്രകാരമാണിത്. കോന്നിയിലും, അരൂരും 40ശതമാനത്തിനു മുകളിലും വട്ടിയൂർകാവിലും മഞ്ചേശ്വരത്തും 30ശതമാനത്തിനു മുകളിലും പോൾ ചെയ്തപ്പോഴാണ് എറണാകുളത്ത് 20.72 ശതമാനം മാത്രം വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.
മണ്ഡലത്തിലെ അയ്യപ്പൻകാവിൽ ബൂത്തുകൾ, വെള്ളം കയറിയതിനേത്തുടർന്ന് മാറ്റി സ്ഥാപിച്ചെങ്കിലും ഇവിടങ്ങളിൽ അഞ്ച് ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതടക്കം പോളിംഗ് ശതമാനം പരിശോധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് റിപ്പോർട്ട് നല്കുമെന്ന് കളക്ടർ എസ്.സുഹാസ് പറഞ്ഞു.
കലൂർ സബ്സ്റ്റേഷനിലെ വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമം തുടരുകയാണെന്നും അഗ്നിശമനസേന ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കളക്ടർ കൂട്ടിച്ചേർത്തു.