പിന്നെയും പിന്നെയും..!  കോന്നിയിൽ കെ.സുരേന്ദ്രൻ മൂന്നാമത്; എൽഡിഎഫ് വിജയത്തിലേക്ക് കുതിക്കുന്നു

പത്തനംതിട്ട: ബിജെപി ഏറ്റവും അധികം പ്രതീക്ഷ വച്ചിരുന്ന കോന്നിയിൽ ആദ്യ റൗണ്ട് വോട്ടെണ്ണൽ പിന്നിടുമ്പോൾ കെ.സുരേന്ദ്രൻ മൂന്നാമത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാൻ കഴിയുമോ എന്നാണ് ആദ്യറൗണ്ട് പിന്നിടുമ്പോൾ ബിജെപി ഉറ്റുനോക്കുന്നത്.

എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ്കുമാറാണ് നിലവിൽ മുന്നിൽ. 4662 വോട്ടുകൾക്കാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ആദ്യ റൗണ്ടിൽ ലീഡ് മാറിമറിഞ്ഞത് ഫലം ഫോട്ടോ ഫിനിഷിലേക്ക് എന്ന സൂചനയും നൽകുന്നുണ്ട്.

കോന്നിയിൽ സ്ഥാനാർഥി നിർണയം മുതൽ യുഡിഎഫിൽ പ്രശ്നങ്ങളായിരുന്നു. എംഎൽഎയായിരുന്ന അടൂർ പ്രകാശ് കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു. എന്നാൽ ഈ സമ്മർദ്ദം മറികടന്നാണ് പി.മോഹൻരാജ് സ്ഥാനാർഥിയായത്. ഇത് വോട്ടെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ആദ്യറൗണ്ട് പിന്നിടുമ്പോൾ വ്യക്തമാകുന്നത്.

Related posts