തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ സമുദായ നേതാക്കളെയും കാണുന്നത് പതിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എല്ലാം എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും കൈയിലല്ല.
എന്നാൽ അതിലുള്ളവരുടെ കൈയിലും വോട്ടുണ്ട്. വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസിന്റെ സമദൂരം പലപ്പോഴും സമദൂരമാകാറില്ല. സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
എന്‍എസ്എസിനെ പുകഴ്ത്തി ജയ്ക് സി. തോമസ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സമദൂരം പ്രഖ്യാപിച്ച എന്‍എസ്എസിനെ പുകഴ്ത്തി പുതുപ്പള്ളി ഇടതു സ്ഥാനാര്‍ഥി ജയ്ക് സി. തോമസ്.
ആര്‍എസ്എസ് അല്ല എന്‍എസ്എസ് എന്നും കേരളത്തിന്റെ മതനിരപേക്ഷതയ്ക്കൊപ്പം എക്കാലവും നിലകൊണ്ട പ്രസ്ഥാനമാണ് എന്‍എസ്എസ് എന്നും ജയക് പറഞ്ഞു.
ബിജെപി സ്ഥാനാര്‍ഥിയായി തൃശൂരില്‍ മത്സരിക്കാനെത്തിയ സുരേഷ്ഗോപി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ രണ്ടാം കാവിയുമായി ഇങ്ങോട്ടുവരണ്ടെന്ന പറഞ്ഞു പുറത്താക്കുകയായിരുന്നുവെന്നും ജയ്ക് പറഞ്ഞു.