തിരുവനന്തപുരം: കേരള സമൂഹത്തിന്റെ മതനിരപേക്ഷതയുടെ കരുത്താണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം അവര്‍ പറയുന്നിടത്ത് നില്‍ക്കണമെന്ന് പറഞ്ഞാല്‍ അങ്ങനെ നില്ക്കാന് നമ്മുടെ സമൂഹം തയാറല്ല. ജാതി, മത സങ്കുചിത ശക്തികള്‍ക്ക് വേരോട്ടമില്ലെന്ന് തെളിഞ്ഞു. വട്ടിയൂര്‍ക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവിയുടെ ദിശാസൂചികയാണെന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അരൂരിലെ തോല്‍വിയുടെ സവിശേഷ സാഹചര്യം പരിശോധിക്കും. ഉപതെരഞ്ഞെടുപ്പോടെ എല്‍ഡിഎഫിന്റെ ജനകീയാടിത്തറ വര്‍ധിച്ചു. 2016ല്‍ എല്‍ഡിഎഫിന് 91 എംഎല്‍എ മാരായിരുന്നത് ഇപ്പോള്‍ 93 ആയി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്കുന്ന ഉറച്ച പിന്തുണയാണിതെന്നും പിണറായി കൂട്ടിച്ചേർത്തു.