കോട്ടയം: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പു നടന്ന നാലിടങ്ങളില്‍ രണ്ടിടത്ത് എല്‍ഡിഎഫും രby ണ്ടിടത്ത് യുഡിഎഫും വിജയിച്ചു. പാറത്തോട് പഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ എരുമേലിയില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി.
വെളിയന്നൂര്‍ പഞ്ചായത്തിലെ പൂവക്കുളത്ത് എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ കടപ്ലാമറ്റം പഞ്ചായത്തിലെ വയലായില്‍ യുഡിഎഫ് സ്വതന്ത്രന് അട്ടിമറി വിജയം നേടി.
പാറത്തോട്ടില്‍ എല്‍ഡിഎഫ്
കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് ഇടക്കുന്നത്തു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ്ന അന്ന ജോസ് വിജയിച്ചു.
28 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോസ്ന വിജയം നേടിയത്. എസ്ഡിപിഐ സ്ഥാനാര്‍ഥി ഫിലോമിന ബേബിക്ക് 341 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി മിനി സാം വര്‍ഗീസിന് 328 വോട്ടും ലഭിച്ചു.
ഒമ്പതാം വാര്‍ഡ് അംഗമായിരുന്ന ജോളി തോമസ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു നടത്തിയത്.
എരുമേലിയില്‍ വിജയം ആവര്‍ത്തിച്ച് യുഡിഎഫ്
എരുമേലി : മന്ത്രിയും എംഎല്‍എയും പ്രചരണം നടത്തിയിട്ടും എരുമേലിയിലെ ഒഴക്കനാട് വാര്‍ഡ് ഉപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തെ തോല്‍പ്പിക്കാനായില്ല.
മികച്ച ഭൂരിപക്ഷം നേടി കോണ്‍ഗ്രസിലെ അനിതാ സന്തോഷ് വിജയം നേടി. 232 വോട്ട് ആണ് ഭൂരിപക്ഷം . 609 വോട്ടുകള്‍ അനിത നേടിയപ്പോള്‍ 377 വോട്ടുകള്‍ ആണ് എല്‍ഡിഎഫ് സ്വതന്ത്ര പുഷ്പ ബാബുവിനു ലഭിച്ചത്.
കഴിഞ്ഞ തവണ 268 വോട്ട് നേടിയ ബിജെപിക്ക് ഇത്തവണ 35 വോട്ടുകള്‍ ആണ് നേടാന്‍ കഴിഞ്ഞത് ശ്രദ്ധേയമാണ്. ആം ആദ്മി സ്ഥാനാര്‍ത്ഥി ശോഭനയ്ക്ക് 110 വോട്ടുകള്‍ ലഭിച്ചു.
അതേസമയം യുഡിഎഫി ന് വെല്ലുവിളിയായിരുന്ന അപര സ്ഥാനാര്‍ത്ഥി അനിതാ രാജേഷിന് 13 വോട്ട് മാത്രമാണു നേടാന്‍ കഴിഞ്ഞത്. ബിജെപി വോട്ടുകള്‍ നേടിയാണ് യുഡിഎഫ് ജയിച്ചതെന്ന് എല്‍ഡിഎഫ് നേതൃത്വം ആരോപിച്ചു.
അനിതയുടെ ജയത്തോടെ പഞ്ചായത്ത് ഭരണത്തില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യ അംഗ ബലത്തില്‍ എത്തിയിരിക്കുകയാണ്.
കല്ലൂപ്പാറയിൽ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചെടുത്തു
മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് (അമ്പാട്ടുഭാഗം) ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥി രാമചന്ദ്രന് 93 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
രാമചന്ദ്രന് (ബിജെപി) -454, സുജ സത്യന് -361, രാജന് കുഴിപ്പാലത്ത് -155 എന്നിങ്ങനെയാണ് വോട്ടിംഗ് നില. എല്‍ഡിഎഫിലെ കെ.കെ. സത്യന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സത്യന്റെ ഭാര്യയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി.