തിരുവന്തപുരം: വട്ടിയൂർക്കാവിൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതിനു മുമ്പെ മണ്ഡലം കൈവിട്ട് യുഡിഎഫ്. മുൻകൂട്ടി സ്ഥാനാർഥികളെ നിശ്ചയിക്കാൻ സാധിച്ചതും ചിട്ടയായ പ്രവർത്തനങ്ങളുമാണ് ഇടത് മുന്നേറ്റത്തിനു കാരണമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ. മോഹൻ കുമാർ.
ജൂൺ ആദ്യവാരം മുതൽ തന്നെ ഇടത് പക്ഷം മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വെള്ളപ്പൊക്കകാലത്ത് മേയറുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയതും ഇതിനെ ഉയർത്തികാട്ടിയതും.
യുഡിഎഫിന് സ്ഥാനാർഥി നിർണയത്തിലും പ്രവർത്തനങ്ങളിലും ഇടതിനൊപ്പം എത്താനായില്ലെന്നും മോഹൻ കുമാർ പറഞ്ഞു.