തുറവൂർ: ശബരിമലയെ അതിന്റെ പ്രൗഢിയോടെ നിലനിർത്താനാണ് സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ വികസനത്തിന് യുഡിഎഫ് സർക്കാർ അഞ്ച് കൊല്ലം കൊണ്ട് 216 കോടി നൽകിയപ്പോൾ, എൽഡിഎഫ് സർക്കാർ മൂന്നു കൊല്ലം കൊണ്ട് 1265 കോടിയാണ് നൽകിയത്. 300 കോടിയുടെ പദ്ധതി വേറെയുമുണ്ട്.
ശബരിമല വിമാനത്താവള പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന വികസനം ഉൾപടെ വിവിധ മേഖലകളിൽ സർക്കാർ വൻ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ഇടത് പക്ഷത്തിന്റെ ജനപിന്തുണ വർധിച്ചെന്നും പിണറായിവിജയൻ പറഞ്ഞു. അരൂർ പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.