തിരുവനന്തപുരം: എൻഎസ്എസിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്് പരാതി നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവിൽ എൻഎസ്എസ് വ്യാപകമായി ജാതി പറഞ്ഞ് വോട്ട് പിടിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിരീക്ഷണം ശരിയാണെന്നും കോടിയേരി പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ സാമുദായിക സംഘടനകൾ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടലംഘനമാണെന്നും പരാതി കിട്ടിയാൽ നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.