ചെങ്ങന്നൂര്‍: ചെറിയനാട് പഞ്ചായത്ത് നാലാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിംഗ്് സീറ്റ് ബിജെപി പിടിച്ചെടുത്തു. ബിജെപിയിലെ ഒ.ടി. ജയമോഹനനാണ് വിജയിച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ പി. ഉണ്ണികൃഷ്ണന് നായരെ 107 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ജയമോഹന് വിജയിച്ചത്. ഒ.ടി. ജയമോഹന് 510 വോട്ടും പി. ഉണ്ണികൃഷ്ണന് നായര്‍ക്ക് 403 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ദിലീപ് ചെറിയനാടിന് 253 വോട്ടുമാണ് ലഭിച്ചത്.
വാര്‍ഡിനെ പ്രതികരിച്ചിരുന്ന സിപിഎമ്മിലെ എം.എ. ശശികുമാറിന്റെ മരണത്തത്തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 15 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ്-9, യുഡിഎഫ്-2 , ബിജെപി- 2 , എസ്ഡിപിഐ-1 സ്വതന്ത്രന്-1 എന്നിങ്ങനെയാണ് പുതിയ കക്ഷിനില.
ഉപതെരഞ്ഞെടു ഫലത്തോടെ നിലവിലെ സിപിഎം അംഗബലം പത്തില്‍നിന്ന് ഒന്‍പതായി കുറഞ്ഞു.