നിയാസ് മുസ്തഫ
കർണാടകയിൽ ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങൾ വിജയം കണ്ടു. കോണ്ഗ്രസ്-ജെഡിഎസ് സഖ്യത്തിൽനിന്ന് 17എംഎൽഎമാരെ അടർത്തി മാറ്റി അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ബിജെപി സർക്കാരിന് ഇനി ഭീഷണി കൂടാതെ ഭരിക്കാം.
105 സീറ്റുള്ള ബിജെപി ഒരു സ്വതന്ത്രന്റെ പിന്തുണയിൽ നേടിയ ഭൂരിപക്ഷത്തിലാണ് നിലവിൽ ഭരിച്ചുകൊണ്ടിരുന്നത്. കൂറുമാറിയ എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അനുമതി സുപ്രീം കോടതിയിൽനിന്ന് എംഎൽഎമാർ നേടിയെടുത്തു.
ഇതോടെ കൂറുമാറി വന്ന എംഎൽഎമാരിൽ 13പേർക്ക് വീണ്ടും മത്സരിക്കാൻ ബിജെപി അവസരം നൽകി. 17ൽ 15 മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. രണ്ടിടത്തെ ഉപതെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്നതിനാൽ നടത്തിയില്ല. മസ്കി, ആർആർ നഗർ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളാണ് കർണാടക ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ മാറ്റിവച്ചത്.
ബിജെപിയെ സംബന്ധിച്ച് ഈ ഉപതെരഞ്ഞെടുപ്പ് നിർണായകമായിരുന്നു. ഭരണത്തിൽ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമാണ് ബിജെപി കൈവരിച്ചിരിക്കുന്നത്. മിനിമം ആറ് എംഎൽഎമാരെങ്കിലും വിജയിച്ചാലേ ബിജെപിക്ക് ഭരണം നിലനിർത്താൻ കഴിയുമായിരുന്നുള്ളൂ.
ഈ റിപ്പോർട്ട് തയാറാക്കുന്നതു വരെ 12 മണ്ഡലങ്ങളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ഇതോടെ ബിഎസ് യെദ്യൂരപ്പ സർക്കാരിന് ഇനി സുഖമായി ഭരിക്കാം.105ൽനിന്ന് ബിജെപിയുടെ സഭയിലെ അംഗസംഖ്യ 117 ആയി ഉയർന്നു.ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ഇതോടെയായി.എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രധാനപ്പെട്ടതെല്ലാം ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. ഒന്പതുമുതൽ 12 സീറ്റുകൾവരെ ബിജെപിക്ക് ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്.
കർണാടക ഉപതെരഞ്ഞെടുപ്പ് ബിജെപി തരംഗം
ബംഗളൂരു: കർണാടകയിൽ ബിഎസ് യെദ്യൂരപ്പ സർക്കാരിന് കൂടുതൽ കരുത്തുപകർന്ന് ഉപതെരഞ്ഞെടുപ്പ് ഫലം.
തെരഞ്ഞെടുപ്പ് നടന്ന 15 അസംബ്ലി മണ്ഡലങ്ങളിൽ 12 മണ്ഡ ലങ്ങളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്ഗ്രസ് രണ്ടിടത്ത് ലീഡ് ചെയ്യുന്നു. ഒരിടത്ത് സ്വതന്ത്രൻ ലീഡ് ചെയ്യുന്നു.
കോണ്ഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിംഗ് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്ന്ത്. 67.91ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഹുൻസൂർ, ശിവാജി നഗർ എന്നിവിടങ്ങളി ലാണ് കോൺഗ ്രസ് ലീഡ് ചെയ്യുന്നത്.
ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച വരെല്ലാം കോൺഗ്രസിൽനിന്ന് കൂറുമാറിയ എംഎൽഎമാരാ ണെന്നതാണ് ഏറെ ശ്രദ്ധേയം. 12 സീറ്റ് നേടിയതോടെ ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷമാണ് കൈവന്നിരിക്കുന്നത്.