ആ​കാം​ക്ഷ​യും പ്ര​തീ​ക്ഷ​യും ആ​ശ​ങ്ക​യു​മാ​യി മു​ന്ന​ണി​ക​ൾ; പുതുപ്പള്ളി നിർണായകമാവുക “ഭൂരിപക്ഷം”

എം.​ സു​രേ​ഷ്ബാ​ബു
തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം നാ​ളെ വ​രാ​നി​രി​ക്കെ ആ​കാം​ക്ഷ​യും പ്ര​തീ​ക്ഷ​യും ആ​ശ​ങ്ക​യു​മാ​യി മു​ന്ന​ണി​ക​ൾ. റിക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ വി​ജ​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് ഭൂ​രി​പ​ക്ഷം കു​റ​യ്ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും യു​ഡി​എ​ഫ് ക്യാ​ന്പി​നു​ണ്ട്.

ബി​ജെ​പി യു​ടെ സ​ഹാ​യം യു​ഡി​എ​ഫി​ന് കി​ട്ടി​യി​ട്ടു​ണ്ടെന്ന് ​സം​ശ​യ​മു​ണ്ടെ​ന്ന ആ​രോ​പ​ണം സി​പി​എം നേ​തൃ​ത്വം ഉ​യ​ർ​ത്തി​യി​രു​ന്നു. നി​ല മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഫ​ലം കാ​ണാ​നാ​കു​മെ​ന്നാ​ണ് ബി​ജെ​പി​യും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പു​തു​പ്പ​ള്ളി​യി​ലെ ഫ​ലം സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ബാ​ധി​ക്കു​ക​യി​ല്ലെ​ങ്കി​ലും യു​ഡി​എ​ഫി​ന് വ​ലി​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ൽ അ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി​യാ​കും.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ലാ​യി​രി​ക്കും പു​തു​പ്പ​ള്ളി ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ ഇ​ട​ത് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പ​റ​ഞ്ഞി​രു​ന്നു.

യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം 20,000 ക​ട​ന്നാ​ല്‍ സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷ​ത്തി​ന് ല​ഭി​ക്കു​ന്ന ആ​യു​ധ​മാ​കും അ​ത്.ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഭൂ​രി​പ​ക്ഷം പ​തി​നാ​യി​രം വോ​ട്ടി​ന് താ​ഴെ​യാ​യി​രു​ന്നു.

ഇ​ത്ത​വ​ണ ചാ​ണ്ടി ഉ​മ്മ​ന്‍റെ ഭൂ​രി​പ​ക്ഷം 20000ഓളം വന്നാ​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യോ​ടു​ള്ള സ​ഹ​താ​പ​ത​രം​ഗ​മാ​ണ് ചാ​ണ്ടി ഉ​മ്മ​ന് ഗു​ണം ചെ​യ്ത​തെ​ന്ന് സി​പി​എം ഉ​ന്ന​യി​ക്കും.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഇ​ല്ലെ​ന്ന് വ​രു​ത്താ​നും സി​പി​എം ശ്ര​മി​ക്കും. എ​ന്നാ​ൽ ചാ​ണ്ടി ഉ​മ്മ​ന്‍റെ ഭൂ​രി​പ​ക്ഷം 20,000 കടന്നാൽ സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വികാരമാ‍ണിതെന്ന് യു​ഡി​എ​ഫ് ഉ​ന്ന​യി​ക്കും.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജേ​ക് ​സി.​തോ​മ​സാ​ണ് വി​ജ​യി​ക്കു​ന്ന​തെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ ന​യ​ങ്ങ​ൾ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന വി​ധ​ത്തി​ലാ​കും എ​ൽ​ഡി​എ​ഫ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക.

കോൺഗ്രസ് കോട്ടയായ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മരണശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ മകനായ ചാ​ണ്ടി ഉ​മ്മ​ന് ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാ​ൽ അ​ത് യു​ഡി​എ​ഫി​ന് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണ്.

പ്ര​തി​പ​ക്ഷ നേ​താ​വും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മെ​ല്ലാം പ്ര​ചാ​ര​ണ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ഭൂ​രി​പ​ക്ഷം ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

2021ല്‍ ​ബി​ജെ​പി​യു​ടെ എ​ന്‍.​ ഹ​രി 11,694 വോ​ട്ടു​ക​ൾ നേ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ലി​ജി​ൻ ലാ​ൽ വോ​ട്ടു​വി​ഹി​തം വ​ർ​ധി​പ്പി​ച്ചാ​ൽ അ​തും സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കും.

ബി​ജെ​പി വ​ലി​യ സ്വാ​ധീ​ന​മി​ല്ലാ​ത്ത മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ക്ക് എ​ന്തെ​ങ്കി​ലും മു​ന്നേ​റ്റ​മു​ണ്ടാ​യാ​ൽ, പ്ര​ത്യേ​കി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ മി​ത്ത് പ​രാ​മ​ർ​ശ​ത്തി​നു പി​ന്നാ​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​വും സി​പി​എം ചു​മ​ക്കേ​ണ്ടി വ​രും.

അ​തേ​സ​മ​യം ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ വോ​ട്ട് കു​റ​ഞ്ഞാ​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ പ​രാ​ജ​യ​വും വോ​ട്ട് മ​റി​ച്ചെ​ന്ന ആ​രോ​പ​ണ​വും അ​വ​ർ​ക്ക് നേ​രി​ടേ​ണ്ടി വ​രും. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ​യാ​ണ് മ​ത്സ​ര​ത്തി​ന് പാ​ർ​ട്ടി നേ​തൃ​ത്വം രം​ഗ​ത്തി​റ​ക്കി​യ​ത്.

എ​ക്സി​റ്റ് പോ​ളു​ക​ൾ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി പ്ര​വ​ചി​ക്കു​ന്നു​ണ്ട ്. എ​ന്നാ​ൽ എ​ക്സി​റ്റ് പോ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ത​യാ​റ​ല്ല.

Related posts

Leave a Comment