കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ആകെ ഏഴ് സ്ഥാനാര്‍ഥികള്‍. സൂക്ഷ്മപരിശോധനയില്‍ മൂന്ന് പത്രികകള്‍ തള്ളി.
സ്വതന്ത്രനായി റിക്കാര്‍ഡുകള്‍ക്ക് വേണ്ടി മല്‍സരിക്കുന്ന പദ്മരാജന്റേയും എല്‍ഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാര്‍ഥികളുടെയും പത്രികകളാണ് തള്ളിയത്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ ആയിരുന്നു എല്‍ഡിഎഫ് ഡമ്മി സ്ഥാനാര്‍ഥി. മഞ്ജു എസ്. നായര്‍ എന്‍ഡിഎ ഡമ്മി സ്ഥാനാര്‍ഥി.
എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം എഎപി സ്ഥാനാര്‍ഥിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥികളായ പി.കെ. ദേവദാസ്, സന്തോഷ് ജോസഫ്, ഷാജി എന്നിവരുടെയും പത്രിക അംഗീകരിച്ചു.
എല്‍ഡിഎഫിനായി സിപിഎമ്മിന്റെ ജെയ്ക് സി. തോമസ്, യുഡിഎഫിനായി കോണ്‍ഗ്രസിന്റെ ചാണ്ടി ഉമ്മന്‍, എന്‍ഡിഎയ്ക്കായി ബിജെപിയുടെ ജി.ലിജിന്‍ ലാല്‍, ആംആദ്മി പാര്‍ട്ടിയുടെ ലൂക്ക് തോമസ് എന്നിവരാണ് പ്രധാനമായും തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നതിനാല്‍ പുതുപ്പള്ളിയില്‍ അന്തിമ ചിത്രമായെന്ന് പറയാനാകില്ല. 21 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിനാണ് ഫലം പുറത്തുവരിക.