തിരുവനന്തപുരം: 31 വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഇതുവരെ ഫലം ലഭിച്ചതിൽ മൂന്ന് പഞ്ചായത്തുകളുടെ ഭരണം എൽഡിഎഫിൽനിന്നു യുഡിഎഫ് പിടിച്ചു. തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ, പാലക്കാട് തച്ചപ്പാറ എന്നി പഞ്ചായത്തുകളാണ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തത്.
യുഡിഎഫ് വനിതാ സ്ഥാനാർഥിയായിരുന്ന പി. വിനുവാണ് നാട്ടിക ഗ്രാമപഞ്ചായത്ത് നാട്ടിക ഒൻപതാം വാർഡ് പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി.വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്. തുടർച്ചയായി എൽഡിഎഫ് വിജയിച്ചുവന്ന വാർഡാണിത്.
ഉപതെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ 18 വാർഡുകളിൽ ഒൻപത് സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. അഞ്ചിടത്ത് യുഡിഎഫിനും മൂന്നിടത്ത് എൻഡിഎ യും വിജയിച്ചു.തിരുവനന്തപുരം ജില്ലയിലെ വെള്ളറട പഞ്ചായത്തിൽ കരിക്കമണ്കോട് വാർഡിൽ ബിജെപി വിജയിച്ചു. നിലവിൽ ബിജെപിയുടെ സിറ്റിംഗ് വാർഡാണ്. കോട്ടയം അതിരന്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡ് കോണ്ഗ്രസിൽ നിന്നും കേരള കോണ്ഗ്രസ് എം പിടിച്ചെടുത്തു.
കോഴിക്കോട് കാരശേരി പഞ്ചായത്തിലെ ആനയംകുന്ന് വെസ്റ്റ് വാർഡിൽ യുഡിഎഫിന് വിജയം. കൊല്ലം ഏരൂർ പതിനേഴാം വാർഡിൽ എൽഡിഎഫ് വിജയം നേടി. ഈരാറ്റുപേട്ട കുഴിവേലിയിൽ യുഡിഎഫിന് വിജയം.
കൊല്ലം പടിഞ്ഞാറെ കല്ലടയിൽ എൽഡിഎഫ് വിജയം നേടി. ഈരാറ്റുപേട്ട നഗരസഭ വാർഡ് യുഡിഎഫ് നിലനിർത്തി. കുന്നത്തൂര് ഗ്രാമപഞ്ചാത്തിലെ തെറ്റിമുറി വാര്ഡില് എല്ഡിഎഫിന് വിജയം. എല്ഡിഎഫ് സ്ഥാനാര്ത്ഥി എന് തുളസി വിജയിച്ചു. 390 വോട്ടുകള് ലഭിച്ചു. ു