രാ​ഹു​ല്‍​ഗാ​ന്ധി വ​യ​നാ​ട് സീ​റ്റ് ഒ​ഴി​യു​ന്നു;  പ്രി​യ​ങ്ക​യി​ല്ലെ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്ന് മു​സ്‌​ലിം നേ​താ​വ്? എം.​എം. ഹ​സ​ന്‍, ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, ച​ർ​ച്ച​ക​ൾ  സ​ജീ​വം

കോ​ഴി​ക്കോ​ട്: രാ​ഹു​ല്‍​ഗാ​ന്ധി വ​യ​നാ​ട് സീ​റ്റ് ഒ​ഴി​യാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ പു​തി​യ സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന ച​ർ​ച്ച​ക​ള്‍ കോ​ൺ​ഗ്ര​സി​ൽ സ​ജീ​വം. പ്രി​യ​ങ്കാ ഗാ​ന്ധി വ​യ​നാ​ട് മ​ത്സ​രി​ക്കു​മെ​ന്നാ​ണ് കെ​പി​സി​സി നേ​തൃ​ത്വം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്രി​യ​ങ്ക ഇ​ല്ലെ​ങ്കി​ല്‍‌ കോ​ൺ​ഗ്ര​സി​ലെ മു​സ്‌​ലിം നേ​താ​ക്ക​ള്‍​ക്ക് അ​വ​സ​രം ല​ഭി​ക്കും.​

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി സീ​റ്റ് നി​ല​നി​ർ​ത്താ​ന്‍ രാ​ഹു​ല്‍ തീ​രു​മാ​നി​ച്ച​തോ​ടെ വ​യ​നാ​ട് ലോ​ക്സ​ഭാ സീ​റ്റി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​യി. രാ​ഹു​ലി​നു പ​ക​രം പ്രി​യ​ങ്കാ ഗാ​ന്ധി ത​ന്നെ മ​ത്സ​രി​ക്കാ​നെ​ത്തു​മെ​ന്നാ​ണ് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ക​രു​തു​ന്ന​ത്. നി​ല​വി​ല്‍ പ്രി​യ​ങ്ക താ​ത്‍​പ​ര്യം അ​റി​യി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ല്‍ ഇ​ക്കാ​ര്യം ഹൈ​ക്ക​മാ​ന്‍​ഡ് ഗൗ​ര​വ​ത്തോ​ടെ ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണു വി​വ​രം.​

പ്രി​യ​ങ്കാ​ ഗ​ന്ധി ഇ​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളി​ലേ​ക്കു ച​ർ​ച്ച വ​രും. തൃ​ശൂ​രി​ലെ തോ​ല്‍​വി​യി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് അ​തൃ​പ്തി​യു​ള്ള കെ.​ മു​ര​ളീ​ധ​ര​ന്‍ വ​യ​നാ​ട്ടി​ല്‍ മത്സ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം കെ​പി​സി​സി നേ​തൃ​ത്വ​ത്തി​നു​ണ്ട്. എ​ന്നാ​ല്‍,‍ താത്‍​പ​ര്യ​മി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​ സു​ധാ​ക​ര​നോ​ട് മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മു​സ്‌​ലിം സ്ഥാ​നാ​ർ​ഥി​ക്ക് കൂ​ടു​ത​ല്‍ വി​ജ​യ സാ​ധ്യ​ത​യു​ള്ള വ​യ​നാ​ട്ടി​ല്‍ മു​സ്‌​ലിം സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്ക​ണെ​ന്ന അ​ഭി​പ്രാ​യം മു​സ്‌​ലിം സം​ഘ​ട​ന​ക​ള്‍​ക്കു​ണ്ട്. സം​സ്ഥാ​ന​ത്ത് പൊ​തു​വെ​യും മ​ല​ബാ​റി​ല്‍ പ്ര​ത്യേ​കി​ച്ചും മു​സ്‌​ലിം വോ​ട്ട​ർ​മാ​ർ ന​ല്കി​യ പി​ന്തു​ണ പ​രി​ഗ​ണി​ച്ചാ​വ​ണം വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം എ​ന്നാ​ണ് മു​സ്‌​ലിം സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ന്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി. നൗ​ഷാ​ദ​ലി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ളി​ല്‍ ഉ​യ​ർ​ന്നു​കേ​ള്‍​ക്കു​ന്ന​ത്.

സ​മ​സ്ത ഉ​ള്‍​പ്പെ​ടെ മു​സ് ലിം ​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ള്ള കെ.​പി. നൗ​ഷാ​ദ​ലി​യോ​ടാ​ണ് മു​സ്‌​ലിം സം​ഘ​ട​ന​ക​ള്‍​ക്കു താത്പ​ര്യ​മെ​ന്നാ​ണ് സൂ​ച​ന. എം.ഐ. ഷാ​ന​വാ​സി​നു പി​ൻ​ഗാ​മി​യാ​യി പു​തി​യ നേ​താ​വി​നെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നു​ള്ള അ​വ​സ​ര​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും സം​ഘ​ട​ന​ക​ള്‍​ക്ക് അ​ഭി​പ്രാ​യ​മു​ണ്ട്.

Related posts

Leave a Comment