എ​ല്ലാ​നേ​താ​ക്ക​ളും പി​.പി.മു​കു​ന്ദ​നെ​പ്പോ​ലെ​യാ​ണെങ്കിൽ ത​നി​ക്ക് ആ​ര്‍​എ​സ്എ​സി​നെ ഇ​ഷ്ടമെന്ന്​ ​ സി. ദിവാകരൻ


തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​നേ​താ​ക്ക​ളു​ം പി​.പി.മു​കു​ന്ദ​നെ​പ്പോ​ലെ​യാ​ണെങ്കിൽ ത​നി​ക്ക് ആ​ര്‍​എ​സ്എ​സി​നെ ഇ​ഷ്ട​മാ​ണെ​ന്ന് മു​തി​ര്‍​ന്ന സി​പി​ഐ നേ​താ​വ് സി. ദി​വാ​ക​ര​ന്‍. കഴിഞ്ഞ ദിവസം തി​രു​വ​ന​ന്ത​പു​ര​ത്ത് പി​.പി. മു​കു​ന്ദ​ന്‍ അ​നു​സ്മ​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഷ്‌​ട്രീ​യ​മാ​യി ഒ​രി​ക്ക​ലും ചേ​രാ​ത്ത വി​രു​ദ്ധ​ചേ​രി​യി​ലാ​യി​രു​ന്ന​തി​നാ​ല്‍ ഒ​രി​ക്ക​ലും അ​ടു​ത്തു പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കാ​ണു​മ്പോ​ഴെല്ലാം സൗ​ഹൃ​ദം പ്ര​ക​ടി​പ്പി​ക്കു​മാ​യി​രു​ന്നു.

ശ​രി​ക്കും ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ സം​ഘ​ട​നാ രീ​തി സ്വീ​ക​രി​ച്ച ആ​ളാ​യി​രു​ന്നു. പ​ക്ഷേ ഇ​ന്ന് ക​മ്മ്യൂ​ണി​സ്റ്റു​കാ​ര്‍ ആ​ രീ​തി ഉ​പേ​ക്ഷി​ച്ചുവെന്നും സി. ദി​വാ​ക​ര​ന്‍ പ​റ​ഞ്ഞു.


തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് പ​ണ്ട് ആ​ര്‍​എ​സ്എ​സി​ന്‍റെ ശാ​ഖ തു​ട​ങ്ങു​ന്ന​തി​നെ എ​തി​ര്‍​ത്ത​പ്പോ​ള്‍ ത​ന്‍റെ വീ​ട്ടി​ലെ​ത്തി ശാഖ തുടങ്ങുന്നതിനെ എതിർക്കരു തെന്ന് സൗ​മ്യ​തയോടെ സം​സാ​രി​ച്ച പി​.പി മു​കു​ന്ദ​നെ ഓ​ര്‍​ത്തു​കൊ​ണ്ടാ​യി​രു​ന്നു സി.ദി​വാ​ക​ര​ന്‍റെ പ്ര​സം​ഗം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ര്‍​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും പ​ങ്കെ​ടു​ത്ത അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന നേ​താ​ക്ക​ള്‍ പോ​യ ശേ​ഷ​മാ​യി​രു​ന്നു സി. ദി​വാ​ക​ര​ന്‍റെ പ്ര​സം​ഗം.

Related posts

Leave a Comment