പെണ്ണ് എട്ടുമാസം ഗര്‍ഭിണിയായപ്പോള്‍ ഭര്‍ത്താവ് മരിച്ചു; രണ്ടാമതൊരു വിവാഹം കഴിച്ചതിന്റെ രണ്ടാം മാസം പ്രസവിക്കുകയും ചെയ്തു; കുട്ടിയുടെ പിതൃത്വം രണ്ടാം ഭര്‍ത്താവ് ഏറ്റെടുത്തു; വൈക്കം എംഎല്‍എ സി. കെ ആശ പുലിവാലു പിടിച്ചതിങ്ങനെ…

ck-600തിരുവനന്തപുരം: വേലിയേല്‍ ഇരുന്ന പാമ്പിനെ എടുത്ത് തോളേല്‍ ഇട്ട് അവസ്ഥയാണ് വൈക്കം എംഎല്‍എ സി. കെ ആശയുടേത്. കൊച്ചി മെട്രോയുടെ പിതൃത്വം അവകാശപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കവുമായി ബന്ധപ്പെട്ട് കണ്ട ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് വൈക്കം എംഎല്‍എ സികെ ആശ പുലിവാലു പിടിച്ചത്. പ്രശ്‌നം സോഷ്യല്‍ മീഡിയയില്‍ വന്‍വിവാദമായതോടെ, തനിക്ക് അബദ്ധം പറ്റിയതാണെന്നും തന്നോടു ക്ഷമിക്കണമെന്നും പറഞ്ഞ് എംഎല്‍എ രംഗത്തെത്തുകയും പോസ്റ്റ്് പിന്‍വലിക്കുകയും ചെയ്തു.

ഒരാള്‍…. ഒരു വിവാഹം കഴിച്ചു ……അയാളുടെ ഭാര്യ 8 മാസം ഗര്‍ഭിണിയായ്….. ഭാര്യ 8 മാസം ഗര്‍ഭിണിയായപ്പോള്‍ ആ ഭര്‍ത്താവ് മരിച്ചു….. ഭര്‍ത്താവ് മരിച്ച ഉടനെ തന്നെ ‘…. ഭാര്യ….. വേറൊരാളെ കല്യാണം കഴിച്ചു ….. രണ്ടാം… വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഭാര്യ പ്രസവിച്ചു (രണ്ട് മാസത്തിനുള്ളില്‍)….. രണ്ടാം ഭര്‍ത്താവ് …..കുട്ടി എന്റേതാണെന്ന് ശക്തമായ ഭാഷയില്‍ പറഞ്ഞു…. അയല്‍വാസികള്‍ക്ക് ….. സംശയങ്ങള്‍ …… മാത്രം ബാക്കിയാക്കിയാക്കി””’കുട്ടി വളര്‍ന്നു …….. രണ്ടാം ഭര്‍ത്താവ് ….. കുട്ടിയുടെ അച്ഛന്‍ ഞാന്‍ തന്നെയെന്ന് തീര്‍ത്ത് പറഞ്ഞു…… ഈ …കുട്ടിയുടെ യാഥാര്‍ത്ഥ പേരാണ് ….കൊച്ചി … മെട്രോ  ഇതായിരുന്നു പോസ്റ്റ്.
chat_2
ജൂണ്‍ എട്ടിനാണ്  സമീര്‍ എന്നയാളുടെ പോസ്റ്റ് ആശ ഷെയര്‍ ചെയ്തത്. സംഭവം വളരെപ്പെട്ടെന്നു തന്നെ വിവാദവുമായി. ഇതോടെ വലിയ വിവാദവുമായി. സിപിഐ എംഎല്‍എ ഗീതാഗോപിയുടെ മകളുടെ വിവാഹം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും പാര്‍ട്ടി വിശദീകരണം തേടുകയും ചെയ്തതിന് പിന്നാലെയാണ് മറ്റൊരു പാര്‍ട്ടി വനിതാ എംഎല്‍എയും സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു വിവാദ പോസ്റ്റ് ഷെയര്‍ചെയ്ത് പുലിവാല് പിടിച്ചത്. പാര്‍ട്ടിയ്ക്കുള്ളിലും ഇത് ചര്‍ച്ചയായതോടെയാണ് ആശ പോസ്റ്റ് പിന്‍വലിച്ച് ഖേദം രേഖപ്പെടുത്തിയത്.

”എന്റെ അക്കൗണ്ടില്‍ നിന്ന് മനഃപൂര്‍വമല്ലതെ ഷെയര്‍ ചെയ്യപ്പെട്ട ഒരു പോസ്റ്റ് ചിലര്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് നീക്കം ചെയ്തിട്ടുണ്ട്,അതില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം അറിയിക്കുന്നു”.ഇതായിരുന്നു ആശയുടെ ഖേദപ്രകടനം. വൈക്കത്തിന്റ സമഗ്ര വികസനം എന്ന ലക്ഷ്യത്തോടെ വിവിധ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കി വരികയാണ്,പ്രായോഗികമായി ആ കാര്യങ്ങള്‍ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങള്‍ക്കും എന്റെ പ്രിയ സുഹൃത്തുക്കളുടെ പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കുന്നു… എന്നും പോസ്റ്റില്‍ പറയുന്നു.ഖേദപ്രകടനവുമായി എംഎല്‍എ തന്നെ രംഗത്തെത്തിയതോടെ മുമ്പ് തെറി വിളിച്ചവര്‍ ഉപദേശവുമായി രംഗത്തെത്തുകയും ചെയ്തു. ഏതായാലും കൊച്ചി മെട്രോയെപ്പറ്റിയുള്ള പോസ്റ്റ് മുന്‍പിന്‍ നോക്കാതെ ഷെയര്‍ ചെയ്ത എംഎല്‍എയുടെ നടപടി പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.

Related posts