മാതൃസ്നേഹം ലഭിച്ചിട്ടില്ലാത്ത കുട്ടികൾക്ക് സ്നേഹവും പരിചരണവും നല്കുന്ന എസ്ഒഎസ് ഗ്രാമത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. സ്നേഹമാണ് എല്ലാവർക്കും വേണ്ടത്. അതില്ലെങ്കിൽ വലിയ മാനസിക പ്രശ്നങ്ങൾക്കും ഇട വരുത്തും. മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ലോകമെമ്പാടും പടർന്ന് കിടക്കുന്ന എസ്ഒഎസ് കുട്ടികളുടെ ഗ്രാമങ്ങളെന്നും മന്ത്രി പറഞ്ഞു.
അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇൻകം ടാക്സ് കമ്മീഷണർ ജയശങ്കർ, പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, സിസ്റ്റർ സ്നേഹ, വില്ലേജ് ഡയറക്ടർ സി. ശ്രീകുമാർ, ജോഷി മാത്യു, കെ.കെ. റഫീക്ക് എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. തുടർന്ന്, കുട്ടികളുടെ കലാപരിപാടികളും വിവിധ രംഗങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടത്തി.