പരസ്യപ്രസ്താവന പാടില്ലെന്ന കോടതി നിര്ദേശത്തിന് പുല്ലുവില കൊടുത്ത് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്ഗീസ്.
സിപിഎമ്മിന്റെ പാര്ട്ടി ഓഫിസുകള് അടച്ചുപൂട്ടാന് ഒരു ശക്തിക്കും കഴിയില്ലെന്നും ഒരു ശക്തിയെയും അനുവദിക്കില്ലെന്ന വെല്ലുവിളിയും സി.വി. വര്ഗീസ് നടത്തി.
ഇന്നലെ അടിമാലിയില് നടന്ന പാര്ട്ടി യോഗത്തിലായിരുന്നു വര്ഗീസിന്റെ പ്രസംഗം.
വര്ഗീസ് പറഞ്ഞത് ഇങ്ങനെ…നിയമപരമായ വ്യവസ്ഥതകള് ഉപയോഗിച്ച് പാര്ട്ടി ഇക്കാര്യങ്ങളെ നേരിടും, ഞങ്ങള്ക്ക് ആശങ്കയില്ല.
1964ലെ ഭൂപതിവ് വിനയോഗം ചട്ടഭേദഗതി ബില് ഈ മാസം 14ന് ചേരുന്ന നിയമസഭാ സമ്മേളനത്തില് അവതരിപ്പിക്കും.
ഇതോടെ ഇടുക്കിയിലെ നിര്മാണ നിരോധനം മാറും. ഇതോടെ ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പാര്ട്ടി ഓഫിസുകളും സൈ്വര്യമായി പ്രവര്ത്തിച്ചിരിക്കും.
അന്പത് വര്ഷക്കാലമായി പ്രവര്ത്തിക്കുന്ന ശാന്തന്പാറ ഏരിയാ കമ്മിറ്റി ഓഫിസ് അനധികൃതമാണെന്നാണ് പറയുന്നത്.
വീട്ടില് പട്ടിണി കിടക്കുമ്പോളും അരിമേടിക്കാന് വച്ച പൈസ നല്കി സഖാക്കള് നിര്മിച്ച ഓഫിസുകളാണിത്. സി.വി.വര്ഗീസ് പറഞ്ഞു.