തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യോ‍? സി​എ​എ പ്ര​തി​ഷേ​ധ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം; സ​ര്‍​ക്കാ​രി​നു നോ​ട്ടീ​സ​യ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യാ​ണോ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ച്ച​ത്. സി​എ​എ പ്ര​തി​ഷേ​ധ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ നോ​ട്ടീ​സ്‌.

ഇ​ത് സം​ബ​ന്ധി​ച്ച്‌ എ​ത്ര​യും പെ​ട്ടെ​ന്ന് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം. സം​സ്ഥാ​ന​ത്ത് സി​എ​എ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ എ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സി​എ​എ വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രേ എ​ടു​ത്ത ക്രി​മി​ന​ൽ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മു​സ്ലിം സം​ഘ​ട​ന​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ നി​ര​ന്ത​രം ആ​വ​ശ്യ​മു​യ​ർ​ത്തി​യി​രു​ന്നു. 835 കേ​സു​ക​ളി​ൽ ഗു​രു​ത​ര​മ​ല്ലാ​ത്ത 629 സി​എ​എ വി​രു​ദ്ധ പ്ര​തി​ഷേ​ധ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

Related posts

Leave a Comment