സി​എ​എ നി​യ​മം സാ​മൂ​ഹി​ക ഐ​ക്യം ത​ക​ര്‍​ക്കും; ത​മി​ഴ്‌​നാ​ട്ടി​ല്‍ ന​ട​പ്പി​ലാ​ക്ക​രു​തെ​ന്ന് ന​ട​ൻ വി​ജ​യ്; തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് സ്റ്റാ​ലി​ന്‍

ചെ​ന്നൈ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം സാ​മൂ​ഹി​ക ഐ​ക്യം ത​ക​ര്‍​ക്കു​മെ​ന്നും ത​മി​ഴ്നാ​ട്ടി​ൽ ഈ ​നി​യ​മം ന​ട​പ്പി​ലാ​ക്ക​രു​തെ​ന്നും ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം പ്ര​സി​ഡ​ന്‍റു​മാ​യ വി​ജ​യ്. ഈ ​നി​യ​മം സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്ന് ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രൂ​ക്ഷ​പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ബി​ജെ​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍​കു​മെ​ന്നും സ്റ്റാ​ലി​ന്‍ വി​മ​ര്‍​ശി​ച്ചു.

ഇ​ത്ര​യും നാ​ൾ സി​എ​എ ഫ്രീ​സ​റി​ല്‍ വ​ച്ച​താ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ലാ​ഭം മാ​ത്രം മു​ന്നി​ല്‍ ക​ണ്ടാ​ണ് ഇ​ത് പു​റ​ത്തെ​ടു​ത്ത​ത്. മു​ങ്ങു​ന്ന ക​പ്പ​ലി​നെ താ​ങ്ങി നി​ര്‍​ത്താ​നു​ള്ള ശ്ര​മ​മാ​യേ ഇ​തി​നെ കാ​ണാ​നാ​കൂ. മ​ത​വി​കാ​രം ഉ​ണ​ര്‍​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ലാ​ഭം കൊ​യ്യാ​ന്‍ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്നും സ്റ്റാ​ലി​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment