മാന്യരായ ടാക്സി ഡ്രൈവര്‍മാര്‍ക്ക് പേരുദോഷമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ സമൂഹത്തിലുണ്ട്. ടാക്സി കാറുകളില്‍ കയറുന്ന യുവതികളാണ് ഇത്തരക്കാരുടെ ഇരകള്‍. ഇപ്പോഴിതാ മുംബൈ നിവാസിയായ ഡെബ്ലീന ഷാ എന്ന യുവതി തനിക്കുണ്ടായ ദുരനുഭവം വിഡിയോ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം സിദ്ധിവിനായക്ഷേത്രത്തില് പോകാന്‍ വേണ്ടിയാണ് ഡെബ്ലീന ടാക്സി വിളിച്ചത്. അമ്മയുടെ സഹോദരിയും പുറകിലും ഡെബ്ലീന മുന്‍പിലുള്ള സീറ്റിലുമാണ് ഇരുന്നത്. രാവിലെ 9.30-ഓടെയാണ് സംഭവം. ഇവര്‍ ഇരുന്നയുടന്‍ ഡ്രൈവര്‍ തുറിച്ചുനോക്കി. ശേഷം പാന്റ്സിന്റെ സിപ്പ് ഊരി സ്വയംഭോഗം ചെയ്യാന്‍ ആരംഭിച്ചു. ഓരോ സിഗ്നലിലും ഇത് തുടര്‍ന്നു. കാര്‍ നിര്‍ത്താന്‍ പറഞ്ഞിട്ടും ഇയാള്‍ നിര്‍ത്തിയില്ല. ഡെബ്ലീന കാറില്‍ നിന്ന് ഇറങ്ങാതിരിക്കാന്‍ കൈ സീറ്റിന്റെ സമീപത്ത് തന്നെ വെയ്ക്കുകയും ചെയ്തു. ഇതോടെ ഇവര്‍ക്ക് ഭയമായി.
എങ്കിലും ഡ്രൈവറുടെ ലൈംഗികവൈകൃതത്തിന്റെ വിഡിയോ ഇവര്‍ പകര്‍ത്തി. കാറില്‍ നിന്നും ഇറങ്ങിയ ഉടന്‍ തന്നെ പൊലീസില്‍ ഇത് തെളിവായി നല്‍കിക്കൊണ്ട് പരാതി കൊടുത്തു. വണ്ടി നമ്പറും ഡെബ്ലീന പങ്കുവെച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവറെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തില്‍ ഡെബ്ലീന പങ്കുവെച്ച വിഡിയോ ബോളിവുഡ് താരങ്ങളായ നേഹ ധൂപിയയും ഫാത്തിമ സനാ ഷെയ്ഖും പങ്കുവെച്ചിട്ടുണ്ട്. മുംബൈ പോലെയൊരു നഗരത്തില്‍ പട്ടാപ്പകല്‍ ഇങ്ങനെയൊരു സംഭവം ഞെട്ടിക്കുന്നതാണെന്ന് ഡെബ്ലീന പറയുന്നു.