വാഹനങ്ങളെ സംബന്ധിച്ച് പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരമൊരു ക്യാബിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ച ആകുന്നത്. ന്യൂഡൽഹിയിൽ നിന്നുള്ള ക്യാബാണ് ഇത്. എമർജൻസി ആയി ക്യാബ് ബുക്ക് ചെയ്താൽ എന്താകും നമ്മുടെ ചിന്ത, വേഗത്തിൽ നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തുക എന്ന് മാത്രമാണ്. എന്നാൽ ഈ ക്യാബിൽ കേറിയാൽ ചുറ്റുമുള്ളതെല്ലാം നമ്മൾ മറന്നു പോകും.
സൗജന്യമായി ലഘുഭക്ഷണങ്ങൾ, വെള്ളം, വൈ-ഫൈ, പെർഫ്യൂം, മരുന്നുകൾ മുതൽ കൈയിൽ പിടിക്കാവുന്ന തരത്തിലുള്ള ഫാനുകൾ, ടിഷ്യൂകൾ, സാനിറ്റൈസറുകൾ തുടങ്ങി ആഷ് ട്രേ വരെ ഈ ക്യാബിനുള്ളിലുണ്ട്.
അബ്ദുൾ ഖദീർ എന്നയാളുടേതാണ് ഈ കാർ. ഇതിനുള്ളിൽ യാത്ര ചെയ്യാൻ കൊതിക്കാത്തതായി ആരുമില്ല എന്നുതന്നെ പറയാം. റെഡ്ഡിറ്റിൽ ആണ് ക്യാബിന്റെ ചിത്രം പങ്കുവച്ചത്. ചിത്രത്തിൽ കാബിനുള്ളിൽ നിരവധി വെള്ളവും ലഘുഭക്ഷണങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും ഒക്കെ കാണാൻ സാധിക്കും.