വടക്കഞ്ചേരി: മണ്ണുത്തിയിൽനിന്നും വടക്കഞ്ചേരിയിലേക്കുള്ള ഭൂഗർഭ വൈദ്യുതിലൈനിന്റെ നിർമാണംമൂലം ഫോണ് കേബിളുകൾ പലയിടത്തും മുറിഞ്ഞ് വാർത്താവിനിമയ ബന്ധങ്ങൾ താറുമാറാകുന്നതായി ബിഎസ്എൻഎൽ അധികൃതർ.
ദേശീയപാത പന്തലാംപാടം, കല്ലിങ്കൽപാടം വഴിയിൽ ഫോണ് കേബിളുകൾ കൂട്ടത്തോടെ മുറിഞ്ഞ് നശിച്ചത് നിരവധി സ്ഥാപനങ്ങളിലെ കന്പ്യൂട്ടർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളും നിലയ്ക്കാൻ കാരണമായിട്ടുണ്ട്.
ഇന്നലെ രാവിലെ ബിഎസ്എൻഎൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഉപഭോക്താക്കൾക്ക് താത്കാലിക കണക്്ഷൻ നല്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ കുടിവെള്ള പൈപ്പുകൾക്കും കേടുപാട് സംഭവിക്കുന്നതായി പറയുന്നു. ആറുവരിപ്പാതയോരത്ത് മൂന്നുമീറ്ററോളം താഴ്ചയിലും അത്രതന്നെ വീതിയിലുമാണ് കാനകൾ നിർമിച്ച് വൈദ്യുതി കൊണ്ടുപോകുന്നതിനു ഹൈഡെൻസിറ്റി പൈപ്പുകൾ സ്ഥാപിക്കുന്നത്.
ലെവൽ ക്രമീകരിക്കാൻ രണ്ടുമീറ്റർ മുതൽ മൂന്നുമീറ്ററും ചിലയിടങ്ങളിൽ അതിൽ കൂടുതലും താഴ്ചയിലാണ് ചാൽ നിർമിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള വെട്ടിപൊളിക്കലിനു പിന്നാലെ വൈദ്യുതിലൈനിന്റെ നിർമാണവും ബിഎസ്എൻഎല്ലിന്റെ പണി കൂട്ടുകയാണ്.