കേബിളുകൾ മനുഷ്യരുടെ കാലനാകുന്നു; കേ​ബി​ളി​ൽ കു​ടു​ങ്ങി സ്കൂ​ട്ട​ര്‍ മ​റി​ഞ്ഞ് വീട്ടമ്മ മ​രി​ച്ചു; നിരവധി തവണ പരാതി പറഞ്ഞിട്ടും  ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് കേ​ബി​ളി​ൽ കു​ടു​ങ്ങി സ്കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രി മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് ക​ണ്ട​ത്തി​ൽ ത​റ​യി​ൽ വി​ജ​യ​ന്‍റെ ഭാ​ര്യ ഉ​ഷ ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് വി​ജ​യ​ൻ ഓ​ടി​ച്ച സ്കൂ​ട്ട​ർ റോ​ഡി​നു കു​റു​കെ കി​ട​ന്ന കേ​ബി​ൾ വ​യ​റി​ൽ കു​രു​ങ്ങി സ്കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. പി​ന്നി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ഉ​ഷ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

എ​രു​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം കാ​ണാ​ൻ പ​ത്തി​യൂ​ർ ഉ​ള്ള മ​രു​മ​ക​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യ ശേ​ഷം ഉ​ഷ​യും ഭ​ർ​ത്താ​വ് വി​ജ​യ​നും തി​രി​ച്ചു സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്ക് ഇ​ട​ശേ​രി ജം​ഗ്ഷ​ൻ കി​ഴ​ക്ക് വ​ശം വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

പി​റ​കി​ൽ വ​രി​ക​യാ​യി​രു​ന്ന മ​ക​ന്‍റെ ദേ​ഹ​ത്തും കേ​ബി​ൾ കു​രു​ങ്ങി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഉ​ഷ​യെ ഉ​ട​ൻ ത​ന്നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

പ്രാ​ദേ​ശി​ക ചാ​ന​ലി​ന്‍റെ കേ​ബി​ളാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കേ​ബി​ൾ മാ​റ്റി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts

Leave a Comment