കൊല്ലം :കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ് ഇ ബി സർക്കിൾ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കേബിൾ ടിവിയുടെ കെഎസ്ഇബി പോസ്റ്റ് വാടക 17 രൂപയിൽ നിന്നും 448 രൂപയിലേക്ക് ഉയർത്തിയവർദ്ധനവ് പിൻവലിക്കുക., ചെറുകിട കേബിൾ ടിവി നെറ്റ് വർക്കുകൾക്ക് നൽകിയിട്ടുള്ള പോസ്റ്റ് വാടകഅമ്പത് ശതമാനം ഇളവ് നൽകുക, വാർഷിക വർദ്ധനവ് പിൻവലിക്കുക, റിലയൻസിനോടും, കുത്തകകളോടുമുള്ള പ്രീണനം അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു സമരം സംഘടിപ്പിച്ചത്.മുൻ എംപി കെ എൻ ബാലഗോപാൽ ഉത്ഘാടനം ചെയ്തു.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്ന സമീപനമാണ് കുത്തകകൾ നടത്തുന്നതെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു. കുത്തകവൽക്കരണത്തിനെതിരെ ജനങ്ങൾ ഒപ്പമുണ്ടാകും.കേരള വിഷന്റെ ഡേറ്റാ പ്ലാനാണ് ഇന്ന് പരക്കെ കേരളത്തിൽ ഉപയോഗിച്ച് വരുന്ന തെന്നും അദ്ദേഹംപറഞ്ഞു, കേബിൾ ടിവിശ്യം ഖലയെ ഇല്ലാതാക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും ഇത് തടയാൻ കേബിൾ ടിവി ഓപ്പറേറ്റർമാർ പ്രക്ഷോഭം ശക്തമാക്കണമെന്നും അദ് ദേഹം സൂചിപ്പിച്ചു.
എ.ആർ ക്യാമ്പിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നിരവധി കേബിൾ ഓപ്പറേറ്റർമാർ പങ്കെടുത്തു.ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് എസ് പിള്ള, ബിനു ശിവദാസ് , സുരേഷ് ബാബു, മുരളീകൃഷ്ണണൻ, വിനോദ് കുമാർ, രാജീവ്, നൗഷാദ്, നൗഫൽ, സുരേഷ് കലയം എന്നിവർ പ്രസംഗിച്ചു.