തിരുവനന്തപുരം: സിഎജി റിപ്പോർട്ട് വിവരങ്ങൾ ചോർന്നെങ്കിൽ അതീവ ഗുരുതരമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വരുന്നതിന് മുൻപ് ചോർന്നുവെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യം കൂടി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം നടപടിയെടുക്കുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ആംഡ് പോലീസ് ബറ്റാലിയനിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടെന്ന കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിനെ ചൊല്ലിയാണ് വിവാദം.