ഹൈദരാബാദില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ ആക്രിക്കച്ചവടക്കാരനില്‍ നിന്നും 1.24 കോടി രൂപ പോലീസ് പിടിച്ചെടുത്തു.
ഹൈദരാബാദിലെ മാഫിര്‍ അമീര്‍ റെസിഡന്‍സിയില്‍ താമസിച്ചിരുന്ന ഷോയിബ് മാലിക് എന്നയാളെയാണ് കണക്കില്‍ പെടാത്ത 1.24 കോടി രൂപ കൈവശം വച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്.
2022 ഫെബ്രുവരിയിലാണ് ഇയാള്‍ ഹൈദരാബാദില്‍ എത്തിയത്. മീററ്റ് സ്വദേശിയായ ഷോയിബ് മാലിക് 2022 ഫെബ്രുവരിയില്‍ ഹൈദരാബാദിലെത്തി കടേദാനിലെ ജല്‍പള്ളിയില്‍ ബിസ്മില്ല ട്രേഡേഴ്സ് എന്ന പേരില്‍ സ്ക്രാപ്പ് ബിസിനസ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലില്‍, ഹൈദരാബാദിലെ ഗുജറാത്തി ഗല്ലിയില്‍ താമസിക്കുന്ന ഭരത്തില്‍ നിന്ന് പണം വാങ്ങാന്‍ യുപിയിലുളള തന്റെ അമ്മാവന് കാമില്‍ മാലിക് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി.
ഇതിനായി ഷൊയ്ബ് മാലിക് തന്റെ ജീവനക്കാരിലൊരാളായ അഖ്ലാഖിനെ പണം വാങ്ങാന്‍ അയച്ചു.
ഈ പണം സംഭവ്, ആദില്‍, മിനാജ് സദ്ദാം, ഷാഫി എന്നീ നാല് പേര്‍ക്ക് പണം വിതരണം ചെയ്യാന്‍ കാമില്‍ മാലിക് നിര്‍ദ്ദേശിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
പണത്തിന്റെ ശരിയായ കണക്കുകള്‍ ഹാജരാക്കുന്നതില്‍ ഷോയിബ് മാലിക് പരാജയപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഈ പണം പിടിച്ചെടുക്കുകയും ഷോയിബിനെ തുടര്‍ നടപടികള്‍ക്കായി ഹുമയൂണ്‍ നഗര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് കൈമാറി.