കോഴിക്കോട്: മാതാപിതാക്കൾ ലഹരി ഉപയോഗിച്ചാൽ മക്കൾക്ക് അഡ്മിഷൻ നൽകില്ലെന്ന വിചിത്ര സർക്കുലറുമായി കാലിക്കട്ട് സർവകലാശാല.
പുതിയ സർക്കുലർ പ്രകാരം 2020-21 അധ്യയന വര്‍ഷം മുതല്‍ അഡ്മിഷന് സമയത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും മദ്യമോ ലഹരിയോ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
ഫെബ്രുവരി 27നാണ് സർക്കുലർ പുറത്തിറക്കിയത്. കോളജുകൾക്ക് പുറമെ സർവകലാശാല പഠന വിഭാഗങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. ലഹരി വിരുദ്ധ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ലഹരിവിരുദ്ധ സമിതി യോഗത്തിലാണ് ഇത്തരമൊരു ശിപാര്‍ശ കാലിക്കറ്റ് സർവകലാശാലക്ക് മുമ്പാകെ എത്തിയത്.