
തിരുവനന്തപുരം: സിഎജിയെ കുറ്റപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിന്റെ വികസന പദ്ധതികളെ ഇല്ലായ്മ ചെയ്യുവാന്‍ തത്പര കക്ഷികള്‍ സിഎജിയെ ഉപയോഗിക്കുന്നുവെന്ന് ധനമന്ത്രി ആരോപിച്ചു.
കിഫ്ബിക്കെതിരെ നടക്കുന്നത് രാഷ്ട്രിയ ഗൂഡാലോചനയാണെന്നും കിഫ്ബി വായ്പ്പ എടുക്കുന്നത് തടയാന്‍ പ്രതിപക്ഷം നീക്കം നടത്തുന്നുണ്ടെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
ലൈഫ് പദ്ധതി, കെ ഫോണ്‍, ടോറസ് ഐടി പാര്‍ക്ക്, ഈ മൊബിലിറ്റി എന്നീ പദ്ധതികളെ തകര്‍ക്കാന്‍ ഇഡി ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.